»   » അന്നേ കരിഓയില്‍ ടാങ്കില്‍ വീണതാണ് ശ്രീനിവാസന്‍, ഇപ്പോ ജീവിതത്തിലും അതാവര്‍ത്തിച്ചു!

അന്നേ കരിഓയില്‍ ടാങ്കില്‍ വീണതാണ് ശ്രീനിവാസന്‍, ഇപ്പോ ജീവിതത്തിലും അതാവര്‍ത്തിച്ചു!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയിലെ രംഗങ്ങള്‍ നിത്യ ജീവിതത്തിലും ആവര്‍ത്തിക്കുകയാണ്. സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ് സിനിമയില്‍ ശ്രീനിവാസനെ കരിഓയില്‍ ടാങ്കില്‍ ഉരുട്ടിയെടുക്കുന്ന രംഗം ഇന്നും പ്രേക്ഷക മനസ്സില്‍ ചിരി ഉണര്‍ത്തുന്നതാണ്. ചിത്രം കണ്ട പ്രേക്ഷകര്‍ ഈ രംഗം മറന്നു കാണാനിടയില്ല. മുകേഷ് , ജയറാം തുടങ്ങിയവരോടൊപ്പം മികച്ച പ്രകടനമാണ് ശ്രീനിവാസന്‍ പുറത്തെടുത്തത്.

സംയുക്ത വര്‍മ്മ ഇതെന്തിനുള്ള പുറപ്പാടാ? സിനിമയിലേക്ക് തിരിച്ചു വരുമോ? ചിത്രങ്ങള്‍ വൈറല്‍

നാലര വര്‍ഷമായി ഭര്‍ത്താവിനൊപ്പം കഴിയുന്ന കങ്കണയെ മകളായി കാണാനോ? പൊട്ടിത്തെറിച്ച് സറീനാ വഹാബ്

തിരശ്ശീലയില്‍ ശ്രീനിവാസന്‍ അവിസ്മരണീയമാക്കിയ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ശ്രീനിവാസന്റെ വീടിന് നേരെ അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തി. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍ നടത്തിയ പ്രതികരണമാണ് ഇത്തരമൊരു പ്രവര്‍ത്തിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സിനിമയിലെ രംഗം ജീവിതത്തിലും ആവര്‍ത്തിച്ചു

കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നതിന് താരങ്ങള്‍ ശ്രമിക്കാറുണ്ട്. ശ്രീനിവാസന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായ പ്രണ്ട്‌സ് സിനിമയിലെ രംഗത്തെ ഓര്‍മ്മിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

വീടിന് നേരെ കരിഓയില്‍ പ്രയോഗം

കരിഓയില്‍ പാട്ടയില്‍ മുക്കിയെടുത്ത കഥാപാത്രത്തിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ഇതേ പ്രയോഗമുണ്ടായത്. വീടിന്റെ ചുമരില്‍ അജ്ഞാതര്‍ കരിഓയില്‍ ഒഴിക്കുകയായിരുന്നു.

പെയിന്റിങ്ങ് അറിയാവുന്നവരാണ്

പെയിന്റിങ്ങ് അറിയാവുന്നവരാണ് തന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം നടത്തിയതെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. മുഴുവനായി ചെയ്തിരുന്നുവെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിങ്ങ് ജോലി എളുപ്പമായേനെയെന്നും താരം പറയുന്നു.

കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണ്

സമൂഹത്തിന് വേണ്ടി ജീവിക്കുന്നവരാണ് കലാകാരന്‍മാര്‍. അത്തരത്തില്‍ കലയ്ക്ക് വേണ്ടി നില കൊള്ളുന്നവരോട് ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യരുതായിരുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷ് പ്രതികരിച്ചു.

വെളുക്കാന്‍ വേണ്ടി ക്രീം തേച്ച ആളാണ്

മികച്ച റോളുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് വെളുക്കുന്നതിനായി നിരവധി ക്രീമുകള്‍ ഉപയോഗിച്ച താരമാണ് ശ്രീനിയെന്നും മുകേഷ് പറയുന്നു. അദ്ദേഹത്തിന്റെ കലാജീവിതം കരിഓയില്‍ ഒഴിച്ച് വികൃതമാക്കരുതെന്നും മുകേഷ് ആവശ്യപ്പെട്ടു.

ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടു നിന്നു

സംസ്ഥാന സര്‍ക്കാരിന്‍രെ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ആദരിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ശ്രീനിവാസന്റെ പേരും ഉണ്ടായിരുന്നു. തലശ്ശേരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീനിവാസന്‍ പങ്കെടുത്തിരുന്നില്ല.

English summary
Mukesh Talks about Sreenivasan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam