»   » റാംജിറാവു മൂന്നാം ഭാഗം; മുകേഷ് ഉടക്കുന്നു

റാംജിറാവു മൂന്നാം ഭാഗം; മുകേഷ് ഉടക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/mukesh-to-walk-out-of-ramji-rao-threequel-2-aid0167.html">Next »</a></li></ul>

1989ല്‍ തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത റാംജിറാവു സ്പീക്കിങ് മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ല. മുകേഷും ഇന്നസെന്റും സായ്കുമാറും നിറഞ്ഞാടിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായിരുന്നു. 1995ല്‍ സിദ്ദിഖ് ലാലുമാരുടെ കഥയില്‍ മാണി സി കാപ്പനായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ മാന്നാര്‍ മത്തായിയുടെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത്.

റാംജിറാവുവിന്റെ മൂന്നാം ഭാഗം എത്തുന്നുവെന്ന വാര്‍ത്ത മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ആവേശം പകര്‍ന്നിരുന്നു. നാടകമൊക്കെ വിട്ട് മത്തായിയും സംഘവും സിനിമ നിര്‍മിയ്ക്കാന്‍ ഇറങ്ങുകയും പിന്നീടുണ്ടാവുന്നു ഗുലുമാലുകളുമായിരിക്കും പുതിയ സിനിമയുടെ പശ്ചാത്തലമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യഭാഗങ്ങളെപ്പോലെ മത്തായിയുടെ ഈ വരവും കലക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരെ നിരാശയിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

പ്രഖ്യാപനം വന്ന് ഏറെ നാള്‍ കഴിഞ്ഞിട്ടും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ നിര്‍മ്മാണ ജോലികളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. റാംജിറാവു വീണ്ടുമെത്തുന്നതിന് തടസ്സം നടന്‍ മുകേഷാണെന്നതാണ് പുതിയ വാര്‍ത്ത.

അടുത്ത പേജില്‍
റാംജിറാവുവിനോട് മുകേഷ് നോ പറഞ്ഞതെന്തിന്?

<ul id="pagination-digg"><li class="next"><a href="/news/mukesh-to-walk-out-of-ramji-rao-threequel-2-aid0167.html">Next »</a></li></ul>
English summary
Mukesh, will not be reprising the role that he did in the first two films. In fact, he won't be part of the film at all.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam