twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചുവടുപിടിച്ച് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍

    By Lakshmi
    |

    മലയാളസിനിമയിലെ ഇപ്പോഴത്തെ താരങ്ങള്‍ ബാംഗ്ലൂര്‍ ഡെയ്‌സും സംവിധായിക അഞ്ജലി മേനോനുമാണ്. എവിടെയും ചര്‍ച്ചാവിഷയം മാസ് എന്റര്‍ടെയ്‌നറായ ബാംഗ്ലൂര്‍ ഡെയ്‌സാണ്. ആബാലവൃദ്ധം ജനങ്ങളെയും ഒന്നുപോലെ തിയേറ്ററിലെത്തിക്കുന്ന ചിത്രത്തില്‍ അഞ്ജലിയുടെ ക്രാഫ്റ്റിന്റെ മാജിക് കാണാം. യുവതാരനിരയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. അഞ്ജലിയുടെ തെറ്റാത്ത കാസ്റ്റിങ് തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാനകാരണം. ഓരോ വേഷവും മറ്റാരെങ്കിലും ചെയ്താല്‍ ഒട്ടും നന്നാവില്ലായിരുന്നുവെന്ന് ഓരോ പ്രേക്ഷകനും തോന്നുന്നത്ര വിജയിച്ചിട്ടുണ്ട് കാസ്റ്റിങിന്റെ കാര്യത്തില്‍ അഞ്ജലി.

    മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ മലയാളത്തില്‍ പുതിയകാര്യമല്ല. സത്യനും നസീറും മധുവുമെല്ലാം കത്തിനില്‍ക്കുന്ന കാലം മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വളര്‍ന്നുവരുന്നകാലത്തും ഇന്നും മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുണ്ട്. ഇത്തരം ചിത്രങ്ങള്‍ക്ക് എന്ന് വിജയസാധ്യതയുണ്ടെന്ന് ഇടക്കാലത്ത് തെളിയിച്ച ചിത്രങ്ങളായിരുന്നു കമല്‍ ഒരുക്കിയ സ്വപ്‌നക്കൂട്, വൈശാഖിന്റെ സീനിയേഴ്‌സ്, ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയവ. എന്തായാലും ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്ക് സാധ്യത കൂട്ടിയിരിക്കുകയാണ്. ഇത്തരത്തില്‍ മലയാളത്തില്‍ ഒട്ടനേകം ചിത്രങ്ങള്‍ തയ്യാറാകുന്നുമുണ്ട്. താരജാഡകളോ താരനിരയില്‍ തങ്ങളുടെ സ്ഥാനങ്ങളോ നോക്കാതെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ചെയ്യാന്‍ തയ്യാറാകുന്ന നടന്മാരും നടിമാരും ഇത്തരം ചിത്രങ്ങളുടെ കാര്യത്തില്‍ പ്രശംസയര്‍ഹിക്കുന്നുണ്ട്. ഇതാ മലയാളത്തിലെ ചില പുത്തന്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍.

    ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചുവടുപിടിച്ച് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍

    ക്യാംപസ് സൗഹൃദത്തിന്റെ കഥ പറഞ്ഞ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്ലാസ്‌മേറ്റ്‌സിന് ശേഷം ലാല്‍ ജോസ് ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് വിക്രമാദിത്യന്‍. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.

    കൂതറ

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചുവടുപിടിച്ച് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍

    ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കൂതറയെന്ന ചിത്രവും മള്‍ട്ടിസ്റ്റാര്‍ ഗണത്തില്‍പ്പെടുന്നതാണ്. മോഹന്‍ലാലിന്‍റെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രത്തില്‍ യുവതാരങ്ങളായ ഭരത്, സണ്ണി വെയ്ന്‍, ടൊവിനോ എന്നിവരും വേഷമിടുന്നു. ശ്രിത ശിവദാസ്, ഗൗതമി നായര്‍, ഭാവന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    സപ്തമശ്രീ തസ്‌കരാ

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചുവടുപിടിച്ച് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍

    ദേശീയ പുരസ്‌കാര ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രമാണ് സപ്തമശ്രീ തസ്‌കരാ. ചിത്രത്തില്‍ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങി വലിയൊരു താരനിരതന്നെയുണ്ട്. കള്ളന്മാരുടെ സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

    ടമാര്‍ പടാര്‍

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചുവടുപിടിച്ച് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍

    ദിലീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പൃഥ്വി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രംകൂടിയാണിത്.

    ഇയ്യോബിന്റെ പുസ്തകം

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചുവടുപിടിച്ച് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍

    അമല്‍ നീരദ് ഒരുക്കുന്ന ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രവും മള്‍ട്ടി സ്റ്റാര്‍ ഗണത്തില്‍ പെടുത്താവുന്നതാണ്. ഫഹദ് ഫാസിലും ജയസൂര്യയും ലാലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

    അപ്പോത്തിക്കരി

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചുവടുപിടിച്ച് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍

    മാധവ് രാംദാസ് ഒരുക്കുന്ന അപ്പോത്തിക്കരിയെന്ന ചിത്രവും ബഹുതാരചിത്രംതന്നെ. രോഗിയുടെയും ഡോക്ടറുടെയും കഥ പറയുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നത്.

    ഭയ്യാ ഭയ്യാ

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചുവടുപിടിച്ച് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍

    ഓര്‍ഡിനറി, റോമന്‍സ്, ത്രീ ഡോട്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച കെമിസ്ട്രി പങ്കിട്ട നടന്മാരാണ് ബിജു മേനോനും കുഞ്ചാക്കോ ബോബനും. ഇവരുടെ കൂട്ടുകെട്ടിനെ വീണ്ടും പരീക്ഷിയ്ക്കുകയാണ് സംവിധായകന്‍ ജോണി ആന്റണി. ഭയ്യാ ഭയ്യാ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. അന്യഭാഷാ തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നത്.

    പാവാട

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചുവടുപിടിച്ച് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍

    പൃഥ്വിരാജും ബിജു മേനോനും ഒന്നിയ്ക്കുന്ന മറ്റൊരു ചിത്രമാണ് പാവാട. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജുവാണ് നിര്‍മ്മിക്കുന്നത്. ബിപിന്‍ ചന്ദ്രന്റേതാണ് കഥയും തിരക്കഥയും.

    English summary
    With global release and satellite rights becoming deciding factors of a film's success, Malayalam filmmakers now largely prefer a multi-star cast to attract maximum audience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X