»   » ബാഹുബലിയെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണ മരണം! സംഭവം ഇങ്ങനെ!!

ബാഹുബലിയെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണ മരണം! സംഭവം ഇങ്ങനെ!!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയിലെ പല അപകട രംഗങ്ങളും വലിയ സുരക്ഷയോടെ ചെയ്യുന്നതാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അനുകരണങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ വരുത്തി വെക്കാറുള്ളുത് കൊണ്ട് പല സിനിമ റിലീസിന് ശേഷം അത്തരം രംഗങ്ങളുടെ നിര്‍മാണം ആരാധകര്‍ക്ക് വേണ്ടി പുറത്ത് വിടാറുണ്ട്. നായകന്‍മാര്‍ നിസാരമായി ഗ്രാഫിക്‌സിന്റെയും മറ്റ് സുരക്ഷയോടെയും ചെയ്യുന്ന രംഗങ്ങളായിരിക്കും മിക്കതും.

പുലിമുരുകന്‍ തരംഗം തീരുന്നില്ല, പുതിയ വേര്‍ഷന്‍ പിന്നാലെ തന്നെയുണ്ട്!!!

ഹോട്ട് സുന്ദരി സണ്ണി ലിയോണും അമ്മയായി!കാത്തിരിപ്പിനൊടുവിലാണ് സണ്ണി അമ്മയായത്, അതും ഇങ്ങനെ!!

എന്നാല്‍ നായകന് പറ്റുന്നുണ്ട് നമള്‍ ചെയ്താല്‍ എന്താ കുഴപ്പം എന്ന ചിന്തഗതിയോടെ പലരും സാഹസിക കാര്യങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. അവര്‍ അപകടങ്ങളില്‍ പെട്ട് മരിക്കാറുമുണ്ട്. ഒന്നിലധികം സംഭവങ്ങള്‍ കണ്ടാലും ആരും പഠിക്കില്ലെന്ന് വാശിപിടിച്ചാല്‍ മരണമായിരക്കും പ്രതിഫലം. അത്തരത്തില്‍ ബാഹുബലിയെ അനുകരിക്കാന്‍ പോയ ഒരു ബിസിനസുകാരന്‍ അതിദാരുണമായി കൊല്ലപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ബാഹുബലിയുടെ സാഹസികത

ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലിയില്‍ നിരവധി സാഹസികത നിറഞ്ഞ രംഗങ്ങളുണ്ട്. അതില്‍ പ്രഭാസിന്റെ ശിവദു എന്ന കഥാപാത്രം വെള്ളച്ചാട്ടത്തിന്റെ മുകളില്‍ വലിഞ്ഞു കയറുന്നതും എടുത്ത്് ചാടി മുകളിലേക്ക് കയറുന്നതുമായ രംഗങ്ങളുമുണ്ട്.

ബാഹുബലിയെ അനുകരിച്ച യുവാവ്

പ്രഭാസ് ചിത്രത്തില്‍ അഭിനയിച്ച ആ രംഗം പലരെയും ആകര്‍ഷിച്ചിരുന്നു. അത് കണ്ടിട്ടാണ് മുംബൈ സ്വദേശിയായ യുവാവ് ആ രംഗം ഒന്ന് പരീക്ഷിച്ച് നോക്കിയത്.

മരണത്തിലേക്കുള്ള യാത്ര


മുംബൈ സ്വദേശിയായ ഇന്ദ്രപാല്‍ പാട്ടീല്‍ എന്ന ബിസിനസു കാരനാണ് വെള്ളച്ചാട്ടിത്തില്‍ നിന്നും സിനിമ രംഗം അനുകരിച്ച് മരണത്തിന് കീഴടങ്ങിയത്.

അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ചു


മലയുടെ മുകളിലേക്ക് കയറരുതെന്ന് യുവാവിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചാണ് ഇന്ദ്രപാല്‍ സാഹസിക പ്രകടനം നടത്തിയത്.

തലയിടിച്ച് വീഴുകയായിരുന്നു

വിനോദയാത്രയുടെ ഭാഗമായിട്ടായിരുന്നു ഇന്ദ്രപാല്‍ മാഹുലിയിലെ വെള്ളച്ചാട്ടം കാണനെത്തിയത്. ഉയരത്തില്‍ നിന്നും എടുത്ത് ചാടിയ യുവാവിന്റെ തല കല്ലില്‍ ഇടിച്ചാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇന്ദ്രപാല്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു.

ചിത്രത്തിലെ രംഗങ്ങള്‍


ബാഹുബലിയിലെ ഈ രംഗങ്ങള്‍ തിയറ്ററകളില്‍ ഏറെ കൈയടി നേടിയവയായിരുന്നു. എന്നാല്‍ ഈ സീനുകളുള്‍പ്പെടെ പലതും ഗ്രാഫിക്‌സിന്റെ സഹായത്തോടെയും മറ്റ് സുരക്ഷ മാര്‍ഗങ്ങളിലുടെയും നിര്‍മ്മിച്ചവയായിരുന്നു.

English summary
Mumbai Businessman Tries To Jump Like ‘Baahubali' Prabhas At A Waterfall, Dies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam