»   » മുംബൈ പോലിസ് ചിത്രീകരണം തുടങ്ങുന്നു

മുംബൈ പോലിസ് ചിത്രീകരണം തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Mumbai Police
ആര്യയെ കിട്ടിയില്ലെങ്കില്‍ ജയസൂര്യ എന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ നിലപാട്. കസനോവയ്ക്കു ശേഷം റോഷന്‍ ബോബി-സഞ്ജയ് ടീം ഒന്നിക്കുന്ന മുംബൈ പൊലീസ് അടുത്ത വാരം കൊച്ചിയില്‍ചിത്രീകരണം തുടങ്ങുകയാണ്. സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രത്തില്‍ ജയസൂര്യയാണ് തുല്യപ്രാധാന്യമുള്ള വേഷം ചെയ്യുന്നത്.

ആര്യയെയാണ് ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പൃഥ്വിരാജിനൊപ്പം ഉറുമിയില്‍ അഭിനയിച്ചിരുന്ന ആര്യ വേഷം ചെയ്യാമെന്നുമേറ്റിരുന്നു. എന്നാല്‍ ചിത്രീകരണം വൈകിയപ്പോള്‍ ആര്യയുടെ ഡേറ്റ് ക്ലാഷ് ആയി. ഇതേ തുടര്‍ന്നാണ് മുംബൈ പൊലീസ് ഒഴിവാക്കാന്‍ ആര്യ തീരുമാനിച്ചത്.

ഇതിനു മുന്‍പ് ഒരു തവണ പൃഥ്വിയും ചിത്രം ഉപേക്ഷിച്ചിരുന്നു. മലയാളത്തില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കാനുള്ള തീരുമാനപ്രകാരമായിരുന്നു പൃഥ്വി മുംബൈ പൊലീസ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. വൈശാഖിന്റെ മല്ലുസിങ്ങ് ഒക്കെ അങ്ങനെ ഒഴിവാക്കിയ ചിത്രമായിരുന്നു. പിന്നീട് ഉണ്ണി മുകുന്ദനാണ് ആ വേഷം ചെയ്തതും വിജയിപ്പിച്ചതും. എന്നാല്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ പൂര്‍ണമായും മാറിനില്‍ക്കുന്നത് നല്ലതല്ലെന്നു മനസ്സിലാക്കി ചില പ്രൊജക്ടുകള്‍ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് മുംബൈ പൊലീസ് വീണ്ടും തുടങ്ങുന്നത്.

ലക്ഷ്മി റായിയും മീരാനന്ദനുമാണ് നായികമാര്‍. റഹ്മാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീ സുന്ദര്‍ സംഗീതം നല്‍കും. ഓണത്തിന് ചിത്രം തിയറ്ററിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്.റോഷന്‍ ആന്‍ഡ്രൂസിനെ സംബന്ധിച്ചിടത്തോളം മുംബൈ പൊലീസ് വളരെ നിര്‍ണായകമാണ്. ആദ്യചിത്രമായ ഉദയനാണു താരത്തിനു ശേഷം ചെയ്ത ചിത്രങ്ങളെല്ലാം ആവറേജ് നിലവാരം മാത്രമേയുണ്ടായിരുന്നുള്ളൂ.

ഏറ്റവും ഒടുവില്‍ ചെയ്ത കസനോവയാകട്ടെ നായകനായ മോഹന്‍ലാലിനും തിരക്കഥാകൃത്തുക്കളായ സഞ്ജയ്- ബോബി ടീമിനും സംവിധായകനും ചീത്തപേരു മാത്രമേ നല്‍കിയുള്ളൂ. മലയാള സിനിമയില്‍ കോടികളുടെ നഷ്ടമാണ് കസനോവ വരുത്തിവച്ചത്. മുംബൈ പൊലീസ് കൂടി വിജയിച്ചില്ലെങ്കില്‍ നല്ല സംവിധായകന്‍ എന്ന പേര് നഷ്ടമാകുമെന്ന് റോഷന് ഉറപ്പാണ്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിനു ശേഷം സഞ്ജയ്-ബോബി ടീം തിരക്കഥയെഴുതുന്ന ചിത്രംകൂടിയാണിത്.

English summary
Roshen Andrews' much awaited film 'Mumbai Police' is all set to start rolling from January next year. Prithviraj, Jayasurya and Rahman are cast in the lead roles.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam