»   » മുംബൈ പൊലീസ് ടീം വീണ്ടുമെത്തുന്നു

മുംബൈ പൊലീസ് ടീം വീണ്ടുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ മുംബൈ പൊലീസ് എന്ന ചിത്രം പോലെ ഒരു ത്രില്ലര്‍ അടുത്തകാലത്തൊന്നും മലയാളം കണ്ടിട്ടില്ല. സസ്‌പെന്‍സ് നിറച്ചുകൊണ്ട് തീര്‍ത്തും പുതിയ രീതിയില്‍ റോഷന്‍ പറഞ്ഞ പൊലീസ് കഥ മികച്ച രീതിയിലാണ് പ്രേക്ഷകകര്‍ സ്വീകരിച്ചത്. ഓര്‍മ്മ നഷ്ടപ്പെട്ട ഒരു പൊലീസ് ഓഫീസര്‍ താന്‍ പ്രതിയായ ഒരു കേസ് അന്വേഷിയ്ക്കുന്നതും അവസാനം സ്വന്തം ഓര്‍മ്മയെ തിരിച്ചുപിടിയ്ക്കുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

വളരെ മികച്ച താരനിര്‍ണയമായിരുന്നു മുംബൈ പൊലീസിന്റെ വിജയഘടകങ്ങളില്‍ ഒന്ന്. പൃഥ്വിരാജും ജയസൂര്യയും റഹ്മാനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചത്. പൃഥ്വിയുടെയും ജയസൂര്യയുടെയും വ്യത്യസ്ത മുഖങ്ങള്‍ കണ്ട ചിത്രത്തില്‍ എടുത്തുപറയേണ്ടുന്ന അഭിനയമികവാണ് റഹ്മാന്‍ കാഴ്ചവച്ചത്. മുംബൈ പൊലീസ് ഉണ്ടാക്കിയ ഹാങ് ഓവര്‍ ഇതുവരെ പ്രേക്ഷകരില്‍ നിന്നും വിട്ടുമാറിയിട്ടില്ല. അതിനിടെ ഇതാ ഒരു സന്തോഷവാര്‍ത്ത, മുംബൈ പൊലീസ് ടീം വീണ്ടുമൊന്നിയ്ക്കുന്നു.

സഞ്ജയ്-ബോബി ടീം തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പൃഥ്വി നായകനാകുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യും. മുംബൈ പൊലീസ് നിര്‍മ്മിച്ച നിഷാദ് ഹനീഫ തന്നെയാണ് പുതിയ ചിത്രവും നിര്‍മ്മിയ്ക്കുക.

ഈ ചിത്രവും മുംബൈ പൊലീസുപോലെ ഒരു ത്രില്ലര്‍ ആയിരിക്കുമെന്നാണ് കേള്‍ക്കുന്നത്. 2014ല്‍ ആയിരിക്കും ഈ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുകയെന്നാണ് അണിയറക്കാര്‍ പറയുന്നത്. ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ നായക്കി ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തിരക്കുകളിലാണ് റോഷന്‍ ആന്‍ഡ്രൂസ്. കോമഡിച്ചിത്രമായിട്ടാണ് ഹൗ ഓള്‍ഡ് ആര്‍ യു ഒരുക്കുന്നത്. ഈ ചിത്രത്തിനും സഞ്ജയ്-ബോബി ടീം തന്നെയാണ് തിരക്കഥയൊരുക്കുന്നത്.

English summary
Buzz is that the hit duo will team up with Mumbai Police director, Rosshan Andrrews, and its lead actor Prithviraj, once again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam