»   »  ഹോട്ടി മുംതാസ് വീണ്ടും മോളിവുഡില്‍

ഹോട്ടി മുംതാസ് വീണ്ടും മോളിവുഡില്‍

Posted By:
Subscribe to Filmibeat Malayalam

കെട്ടിപ്പുടി...കെട്ടിപ്പുടി ടാ... ഒരുകാലത്ത് നാട്ടിലെ ആണ്‍പിള്ളാരുടെയെല്ലാം ഞരമ്പുകളില്‍ ലഹരി പടര്‍ത്തിയ പാട്ടിലെ സുന്ദരിയെ ഓര്‍മയില്ലേ. തനിയ്ക്കുള്ളതെല്ലാം ഉദാരമായി ജനത്തിന് മുന്നില്‍ കാഴ്ചവച്ച മുംതാസിനെപ്പറ്റി തന്നെയാണ് പറഞ്ഞുവരുന്നത്.

Mumtaz

തമിഴകത്തെ താരസുന്ദരിമാരെല്ലാം ശരീരപ്രദര്‍ശനത്തില്‍ ഉദാരമനസ്സക്കരായതോടെ പണി പോയത് മുംതാസിനെപ്പോലെയുള്ളവരുടേതാണ്. എന്തായാലും വലിയൊരിടവേളയ്ക്ക് ശേഷം മുംതാസ് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

മഖ്ബൂല്‍ സല്‍മാനും ഡാനിയല്‍ ബാലാജിയും പ്രധാനതാരങ്ങളായെത്തുന്ന പ്രിവ്യൂവിലൂടെയാണ് മോളിവുഡിലേക്കുള്ള മുംതാസിന്റെ രണ്ടാംവരവ്. ചിത്രത്തില്‍ വിവാഹത്തോടെ അഭിനയജീവിതം അവസാനിപ്പിച്ച നടിയുടെ വേഷമാണ് മുംതാസ് അവതരിപ്പിയ്ക്കുന്നത്.

ഹാഷിം മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കൊച്ചിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തില്‍ മുംതാസ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ വമ്പന്‍ പരാജയമായത് മുംതാസിന്റെ മോഹങ്ങള്‍ക്കും തിരിച്ചടിയായി.

English summary
The sizzling siren of south Indian films, Mumtaz, who was not seen in action for a while now is all set to make a comeback with the film Preview in Malayalam.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam