»   »  യദു കൃഷ്ണ കള്ളന്റെ മകനാവുന്നു

യദു കൃഷ്ണ കള്ളന്റെ മകനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Yadhu Krishna
മഞ്ച് സ്റ്റാര്‍ സിംഗറിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ യദു കൃഷ്ണന്‍ സിനിമയിലേയ്ക്ക്. സരോജ ഫിലിംസിന് വേണ്ടി സുദേവ് സംവിധാനം ചെയ്യുന്ന '' കള്ളന്റെ മകന്‍'' എന്ന ചിത്രത്തിലാണ് യദു ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നത്.

കള്ളന്റെ മകനായി ജനിച്ചതിന്റെ പേരില്‍ സമൂഹത്തിന്റെ വെറുപ്പ് സമ്പാദിക്കേണ്ടി വന്ന ആനന്ദ് എന്ന ഏഴാം ക്ലാസുകാരന്റെ കഥയാണ് ചിത്രത്തിലൂടെ സുദേവ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

ദേവസ്വം ജീവനക്കാരനായിരുന്നു നാരായണന്‍. വിഗ്രഹമോഷണത്തിന് നാരായണന്‍ ജയിലിലാവുന്നതോടെ മകന്‍ ആനന്ദിന് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുന്നു. ചെറുപ്പത്തിലേ നാട്ടുകാരില്‍ നിന്ന് അപമാനം ഏല്‍ക്കേണ്ടി വന്ന ആനന്ദിനെ എല്ലാവരും കള്ളന്റെ മകനെന്ന് വിളിച്ചു.

ഈ വിളി കേള്‍ക്കുമ്പോഴെല്ലാം അവന് അച്ഛനോടുള്ള വെറുപ്പ് കൂടി വന്നു. സ്‌കൂളിലെ അധ്യാപികയായ സുഗന്ധി ടീച്ചറായിരുന്നു അവന് ഏക ആശ്വാസം. അവര്‍ അവന് നല്ല ഉപദേശങ്ങള്‍ കൊടുത്തു. നല്ല കുട്ടിയാക്കി മാറ്റി. ഇതിനിടെ നാരായണന്‍ ജയിലില്‍ നിന്ന് മടങ്ങി വരാന്‍ പോകുന്നുവെന്ന വാര്‍ത്ത വരുന്നു. ഇത് ആനന്ദിനെ അസ്വസ്ഥനാക്കുന്നു. പിന്നീട് ആനന്ദിന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.

ആനന്ദായി യദു കൃഷ്ണയും അച്ഛനായി അനൂപ് ചന്ദ്രനും വേഷമിടുന്നു. ലക്ഷ്മി പ്രിയ, അര്‍ച്ചന, രശ്മി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

English summary
Munch Star Singer fame Yadhu Krishna to act in 'Kallante Makan'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam