twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്നറിയിപ്പില്‍ പാട്ടും സ്റ്റണ്ടും കരച്ചിലുമില്ല

    By Lakshmi
    |

    സംവിധായകനും ഛായാഗ്രാഹകനുമായ വേണു മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന മുന്നറിയിപ്പ് എന്ന ചിത്രം റിലീസിന് മുന്നേ തന്നെ ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കും ട്രെയിലറുമെല്ലാം ഇതിനകം തന്നെ ഏറെപ്പേര്‍ കണ്ടുകഴിഞ്ഞു. ദയ എന്ന ചിത്രം സംവിധാനംചെയ്ത വേണു 16വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യുന്നത്.

    മുന്നറിയിപ്പ് മമ്മൂട്ടിയെന്ന സൂപ്പര്‍താരത്തിന്റെ പക്കാ കമേഴ്‌സ്യല്‍ ചിത്രങ്ങളില്‍പ്പെടുന്ന ചിത്രമല്ലെന്നാണ് വേണു പറയുന്നത്. അത്തരം ചിത്രങ്ങളില്‍ നിന്നും പ്രതീക്ഷിയ്ക്കാന്‍ കഴിയുന്നതൊന്നും തന്നെ മുന്നറിയിപ്പില്‍ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാട്ട്, ആക്ഷന്‍ രംഗങ്ങള്‍ തുടങ്ങി മമ്മൂട്ടിയുടെ ആരാധകര്‍ പ്രതീക്ഷിയ്ക്കുന്ന എലമെന്റ്‌സൊന്നും ചിത്രത്തിലില്ല.

    munnariyippu

    കഥയും ഡയലോഗുകളുമാണ് പ്രധാന ഘടകങ്ങള്‍. ശരിയ്ക്കും പറഞ്ഞാല്‍ മുന്നറിയിപ്പ് ഒരു ഡയലോഗ് ഓറിയന്റഡ് ചിത്രമാണെന്നാണ് വേണു പറയുന്നത്. എന്നാല്‍ ഇത് ഒരു കമേഴ്‌സ്യല്‍ ചിത്രമല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സംവിധായകന്‍ പറയുന്നു.

    കുറേനാളായി ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹിക്കുകയാണെന്നും ആര്‍ ഉണ്ണിയും രഞ്ജിത്തും കൂട്ടിനെത്തിയപ്പോള്‍ അതിനുള്ള ധൈര്യം ലഭിച്ചുവെന്നും ഒരു അഭിമുഖത്തില്‍ വേണു പറഞ്ഞു.

    ജൂണ്‍ 13ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഓഗസ്റ്റിലേയ്ക്ക് മാറ്റിയത്, മഴയും റംസാനും ലോകകപ്പുമെല്ലാ്ം കാരണമാണെന്നും വേണു വ്യക്തമാക്കുന്നു.

    English summary
    Director Venu recently clarified that Munnariyippu it is a commercial film, sans too much of sentiments, fights or songs
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X