»   » സൗന്ദര്യം കൂടിപ്പോയെങ്കില്‍ മമ്മൂട്ടിക്ക് അവാര്‍ഡ് വേണ്ടെന്ന് ഉണ്ണി ആര്‍

സൗന്ദര്യം കൂടിപ്പോയെങ്കില്‍ മമ്മൂട്ടിക്ക് അവാര്‍ഡ് വേണ്ടെന്ന് ഉണ്ണി ആര്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് സൗന്ദര്യം കൂടിയതുകൊണ്ടാണ് മികച്ച നടനുള്ള അവാര്‍ഡ് നല്‍കാതിരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്ക് എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ മറുപടി. സൗന്ദര്യം കൂടിപ്പോയതുകൊണ്ടാണ് ജൂറി അംഗങ്ങള്‍ അവാര്‍ഡ് നല്‍കാതിരുന്നതെങ്കില്‍ ആ അവാര്‍ഡ് മമ്മൂട്ടിക്ക് വേണ്ട. ഹാ കഷ്ടമെന്നേ ജൂറി ചെയര്‍മാനോട് പറയാനുള്ളൂവെന്നും ഉണ്ണി ആര്‍ പറഞ്ഞു.

20 വര്‍ഷം ജയിലില്‍ കിടന്നയാള്‍ക്ക് എങ്ങിനെയാണ് ഇത്ര സൗന്ദര്യമുണ്ടാവുക എന്നതായിരുന്നു ജൂറിയുടെ അഭിപ്രായം. എന്നാല്‍, കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജയിലുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മുന്നറിയിപ്പിലെ രാഘവന്‍ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയെടുത്തതെന്ന് സിനിമയുടെ രചയിതാവുകൂടിയായ ഉണ്ണി ആര്‍ പറഞ്ഞു.

mammootty-unnir-1

ഭക്ഷണം കഴിച്ച് വെയില്‍ കൊള്ളാതെ ജയില്‍ മതിലുകള്‍ക്ക് അകത്ത് ജീവിക്കുന്നയാളാണ് സിനിമയിലെ കഥാപാത്രം. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയുടെ രൂപം നമ്മള്‍ കണ്ടതാണ്. അയാള്‍ ജയിലില്‍ പോവുമ്പോ ഉള്ള രൂപവും പിന്നീട് ഒരു വര്‍ഷത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട രൂപമാറ്റവും നാം കണ്ടിട്ടില്ലേയെന്നും ഉണ്ണി ചോദിക്കുന്നുണ്ട്.

ജയസൂര്യ മമ്മൂട്ടി എന്നിവരെ തഴഞ്ഞ് നിവിന്‍ പോളിക്ക് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയതില്‍ പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിനിമാ രംഗത്തുള്ളവര്‍ തന്നെ ഇവര്‍ക്കുവേണ്ടി വാദിച്ച് രംഗത്തെത്തി. വിവാദം കൊഴുക്കുന്ന സമയത്താണ് മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകന്‍ കൂടിയായ ഉണ്ണി ആറും തന്റെ നിലപാട് വിശദീകരിച്ചത്.

English summary
Munnariyippu scriptwriter Unni R slammed the State Film Award 2014 jury

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam