»   » ഇത് അലമ്പാകും.....; മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍.. ട്രെയിലര്‍ കാണൂ

ഇത് അലമ്പാകും.....; മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍.. ട്രെയിലര്‍ കാണൂ

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരുമിനിട്ട് 29 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ആകര്‍ഷണം.

സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിന് കാരണം നായകന്മാരാണെന്ന് ഭാമ; ഭാമയ്‌ക്കെതിരെ റഹ്മാന്‍


ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സക്രട്ടറിയുടെ കുടുംബ ജീവിതമാണ് സിനിമ. ആ കുടുംബത്തില്‍ വന്നേക്കാവുന്ന താളപ്പിഴകള്‍ എന്താവാം എന്ന് ട്രെയിലര്‍ കാണുന്ന പ്രേക്ഷകന് ഊഹിക്കാം.


ബിജു ജേക്കബിന്റെ സംവിധാനം

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. വെള്ളിമൂങ്ങയിലെ പോലെ തന്നെ ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന കുടുംബ ചിത്രമാണ് മുന്തിരി വള്ളികളും എന്ന് ട്രെയിലറിലൂടെ തന്നെ വ്യക്തം.


ലാലും മീനയും

മലയാളത്തിന്റെ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിയ്ക്കുന്ന ഈ ചിത്രത്തിലും ഇരുവരും ഭാര്യാ - ഭര്‍ത്താക്കന്മാരാണ്. ഉലഹന്നാനായി ലാല്‍ എത്തുമ്പോള്‍ ആനിയമ്മ എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിയ്ക്കുന്നത്.


താരസമ്പന്നത

അനൂപ് മേനോന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. രാഹുല്‍ മാധവ്, അയ്മ സെബാസ്റ്റിന്‍, സൃന്ദ അഷബ്, സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, സുധീര്‍ കരമന, അലന്‍സിയര്‍ ലേ ലോപസ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയൊരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.


അണിയറയില്‍

വിജെ ജെയിംസിന്റെ പ്രണയോപനിത്ത് എന്ന ചെറുകഥയെ ആസ്പദമാക്കി എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. വീക്കെന്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രമോദ് പിള്ളയാണ്. ബിജിപാലും എം ജയചന്ദ്രനും ചേര്‍ന്ന് പാട്ടൊരുക്കുന്നു. സൂരജ് ഇഎസ്സാണ് എഡിറ്റിങ്.


ട്രെയിലര്‍ കാണൂ

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും. കുടുംബ പ്രേക്ഷകര്‍ക്കുള്ള ക്രിസ്തുമസ് ആഘോഷമായിരിയ്ക്കും ചിത്രമെന്ന് ഈ ട്രെയിലര്‍ കാണുമ്പോള്‍ ബോധ്യമാകും.


English summary
Munnthiri Vallikal Thalirkkumbol trailer out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam