»   » സംവിധായകന്‍ സ്വന്തം വീടു വിറ്റ് നിര്‍മ്മിച്ച മണ്ട്രോ തുരുത്ത് തിയറ്ററുകളിലെത്തുന്നു!

സംവിധായകന്‍ സ്വന്തം വീടു വിറ്റ് നിര്‍മ്മിച്ച മണ്ട്രോ തുരുത്ത് തിയറ്ററുകളിലെത്തുന്നു!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പി എസ് മനു സംവിധാനം ചെയ്ത മണ്ട്രോ തുരുത്ത് സപ്തംബര്‍ 30 നു തിയറ്ററുകളിലെത്തുന്നു. ചിത്രം റീലീസ് ചെയ്യുന്ന വിവരം സംവിധായകന്‍ ആഷിക്ക് അബുവാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തെ കുറിച്ച് നല്ല പ്രതികരണമായിരുന്നു.

സംവിധായകന്‍ സ്വന്തം വീടുവരെ വിറ്റാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ദ്രന്‍സ് മുഖ്യറോളിലെത്തുന്ന ചിത്രമാണിത്. ആധുനിക ലോകത്ത് മനുഷ്യബന്ധങ്ങള്‍ തുരുത്തായി മാറുകയും അനുദിനം കായല്‍ പരപ്പിലേക്ക് മുങ്ങി ത്താഴുകയും ചെയ്യുന്നതിനെ കുറിച്ചാണ് ചിത്രം.

Read more: ഗായിക ലത മങ്കേഷ്‌ക്കറിനെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍!!

munroethuruthu-2

ഇന്ദ്രന്‍സിനെ കൂടാതെ അലന്‍സിയര്‍, ആഭിജ ,അനില്‍ നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Munroe Thuruthu, the Malayalam film which had won wide critical acclaim is all set to hit the theatres on September 30, 2016.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam