»   » ഏഴു മാസങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടു, തൊട്ടടുത്ത സീറ്റുകളില്‍.. 101 ദിവസത്തെ വിജയാഘോഷത്തില്‍

ഏഴു മാസങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടു, തൊട്ടടുത്ത സീറ്റുകളില്‍.. 101 ദിവസത്തെ വിജയാഘോഷത്തില്‍

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ദൃശ്യം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിച്ച ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം 2017 ആദ്യം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ചിത്രം റിലീസ് ചെയ്ത് 101ാമത്തെ ദിവസത്തെ വിജയഘോഷമായിരുന്നു ഇപ്പോള്‍ നടന്നത്.

മോഹന്‍ലാലും ആമിയായി അഭിനയിച്ച മീനയും ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങിനെത്തിയ ഇരുവരും തൊട്ടടുത്തുള്ള സീറ്റുകളിലാണ് ഇരുന്നത്. ഗോള്‍ഡന്‍ കളര്‍ വരയുള്ള ഷര്‍ട്ടും വെള്ളമുണ്ടുമുടുത്താണ് മോഹന്‍ലാല്‍ ചടങ്ങില്‍ എത്തിയത്. ചന്ദനവും കുങ്കുമവും ചേര്‍ത്തൊരു കുറിയും നെറ്റിയിലുണ്ട്. ബ്ലാക്കും ഗോള്‍ഡന്‍ കളറും ചേര്‍ന്നൊരു സാരിയണിഞ്ഞാണ് മീന ചടങ്ങിലെത്തിയത്.

സെലിബ്രേഷന്‍ ചടങ്ങിലെ വിശേഷങ്ങള്‍...

101 ഡേ സെലിബ്രേഷന്‍

റിലീസ് ചെയ്ത് 101ാം ദിവസത്തെ മുന്തിരിവള്ളികളുടെ വിജയാഘോഷം നടന്നു. ജനുവരി 20നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

മികച്ച പ്രതികരണം

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിച്ചെത്തുന്ന ചിത്രം പ്രേക്ഷകരും പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ കൈവിടാതെ ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയമായി.

ഫൈനല്‍ കളക്ഷന്‍

കേരളത്തില്‍ നിന്ന് മാത്രമായി ചിത്രത്തിന് 34.20 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയെടുത്തത്. ബിജു മേനോനെ നായകനാക്കി ഒരുക്കിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണിത്.

50 കോടി

ഇന്ത്യക്കകത്തും പുറത്ത് നിന്നുമായി മുന്തിരിവള്ളികള്‍ക്ക് 50 കോടി ലഭിച്ചുവെന്നാണ് അന്തിമ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2016ന്റെ ഒടുവില്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് മുന്തിരിവള്ളികള്‍ തിയേറ്ററുകളില്‍ എത്തുന്നത്.

ഒരു കുടുംബ ചിത്രം

കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. നര്‍മ്മ രംഗങ്ങളും എന്നാല്‍ വേണ്ടിടത്ത് സീരിയസ് ഭാഗങ്ങളും ഉള്‍പ്പെടുത്തി ഒരുക്കിയ ഒരു കിടിലന്‍ ഫാമിലി എന്റര്‍ടെയിനറായിരുന്നു.

മോഹന്‍ലാല്‍ തന്നെ യഥാര്‍ത്ഥ ഉലഹന്നാന്‍

ചിത്രത്തിലെ നായകനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ലാലിനെ തന്നെയാണ് ആദ്യം മനസില്‍ വന്നതെന്ന് ജിബു ജേക്കബ് പറയുന്നു. ഏറ്റവും അനിയോജ്യമായ ആള് മോഹന്‍ലാല്‍ തന്നെയാണെന്ന് പറയുമ്പോഴും അതേ അഭിപ്രായം തന്നെയാണ് തിരക്കഥാകൃത്തും നിര്‍മാതാവും പറഞ്ഞത്.

പ്രണയോപനിഷത്തില്‍ നിന്ന്

വിജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. പ്രണയോപനിഷത്ത് വായിച്ചപ്പോള്‍ അതിലെവിടെയോ സിനിമയ്ക്കുള്ള ഒരു സ്‌കോപ്പുണ്ടെന്ന് തോന്നുകയായിരുന്നുവെന്ന് ജിബു ജേക്കബ് പറഞ്ഞിട്ടുണ്ട്.

കഥാപാത്രങ്ങള്‍

ഐമ റോസ്മി സെബാസ്റ്റിയന്‍, സനൂപ് സന്തോഷ്, അനൂപ് മേനോന്‍, സൃന്ദ അഷബ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അഭിനയിക്കുന്നത്.

നിര്‍മാണം

വീക്കന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്. നിര്‍മാതാവായ സോഫിയ പോള്‍ പല കഥകളും കേട്ട് ഒരു നല്ല കഥയ്ക്കായി കാത്തിരിക്കുമ്പോഴാണത്രേ മുന്തിരിവള്ളികളുടെ കഥയുമായി ജിബു ജേക്കബ് എത്തുന്നത്.

English summary
Munthiri Vallikal Thalirkkumbol 101 Day Celebration.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam