»   » മുന്തിരിവള്ളികള്‍ റിലീസ് തീയതിയെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍, ചിത്രത്തിന്‍റെ റിലീസ് തീയതി???

മുന്തിരിവള്ളികള്‍ റിലീസ് തീയതിയെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍, ചിത്രത്തിന്‍റെ റിലീസ് തീയതി???

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ സമരം അവസാനിച്ചതിനെത്തുടര്‍ന്ന് പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര തുടങ്ങിയ ചിത്രങ്ങള്‍ കാണാനായി പ്രേക്ഷകര്‍ നാളെണ്ണി കാത്തിരിക്കുകയാണ്. പുതിയ തീരുമാന പ്രകാരം ജനുവരി 19 മുതല്‍ ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.

ജോമോന്റെ സുവിശേഷങ്ങള്‍ ജനുവരി 19 നും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജനുവരി 26 നും റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന തീരുമാനിച്ചിരുന്നത്. എന്നാല്‍ തന്റെ അനുമതിയില്ലാതെയാണ് ചിത്രത്തിന്റെ റിലീസിങ്ങ് ജനുവരി 26 ലേക്ക് മാറ്റിയത് എന്നാരോപിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയ പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

റിലീസിങ്ങ് തീയതിയെക്കുറിച്ച് വ്യാജ പ്രചരണം

മോഹന്‍ലാല്‍ ജിബു ജേക്കബ് ടീമിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് സോഫിയ പോള്‍. ചിത്രത്തിന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സോഫിയ പോള്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

റിലീസ് തീയതിയെക്കുറിച്ച് ആശങ്കയില്ല

ജനുവരി 20 നാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്ററുകളിലേക്കെത്തുന്നത് ജനുവരി 26 നാണ് റിലീസ് എന്ന തരത്തില്‍ പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

നിര്‍മ്മാതാവിന്റെ അനുമതിയില്ലാതെ ചിത്രത്തിന്റെ റിലീസിങ്ങോ??

നിര്‍മ്മാതാവിന്റെ അനുമതിയില്ലാതെ ചിത്രത്തിന്റെ റിലീസിങ്ങ് തീയതി തീരുമാനിക്കുന്നത് എങ്ങനെയാണെന്നാണ് ഡോക്ടര്‍ ബിജു ചോദിക്കുന്നത്. മുന്തിരിവള്ളികളുടെ നിര്‍മ്മാതാവ് ചിത്രം ജനുവരി 20 ന് റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും അത് കണക്കിലെടുക്കാതെ റിലീസിങ്ങ് തീയതി തീരുമാനിക്കാന്‍ ആര്‍ക്കാണ് അധികാരമെന്നും ബിജു ചോദിക്കുന്നു.

പിടിച്ചതിലും വലുതാണോ അളയിൽ....

ലിബർട്ടി പോയപ്പോൾ ഇപ്പോൾ പിടിച്ചതിലും വലുതാണോ അളയിൽ... എന്നും സംവിധായകൻ ഡോ. ബിജു ചോദിക്കുന്നു.

സോഫിയ പോളിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Facebook post of Sophia paul. My movie Munthirivallikal Thalirkkumbol is releasing on JANUARY 20TH. A lot of fake news has been spreading around the media that the release will be on January 26th. IT IS A FALSE NEWS. Our release date January 20th is confirmed and there will be no changes to this date.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam