»   » മുന്തിരി വള്ളികള്‍ തളിര്‍ക്കുന്നത് കണ്ട് ഫ്ലാറ്റായി; തെലുങ്ക് സൂപ്പര്‍സ്റ്റാറിന് വീണ്ടുമൊരു മോഹം!

മുന്തിരി വള്ളികള്‍ തളിര്‍ക്കുന്നത് കണ്ട് ഫ്ലാറ്റായി; തെലുങ്ക് സൂപ്പര്‍സ്റ്റാറിന് വീണ്ടുമൊരു മോഹം!

Posted By: Rohini
Subscribe to Filmibeat Malayalam

സമര കോലാഹലങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്ത മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം നിരൂപക പ്രശംസയും നേടി പ്രദര്‍ശനം തുടരുകയാണ്. ബോക്‌സോഫീസില്‍ ഇതിനകം ബ്ലോക്ബസ്റ്റര്‍ ഹിറ്റ് എന്ന പേരും നേടിക്കഴിഞ്ഞു.

മുരുകനെ തോല്‍പ്പിച്ചില്ല, എന്നാലും റെക്കോര്‍ഡാണ്; മുന്തിരി വള്ളികള്‍ 4 ദിവസം കൊണ്ട് നേടിയ കലക്ഷന്‍


മലയാളത്തില്‍ ഹിറ്റാകുന്ന ചിത്രം അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നതാണല്ലോ അതിന്റെ ഒരു ഇത്. മുന്തിരിവള്ളികളും അന്യഭാഷയില്‍ തളിര്‍ക്കാനുള്ള സാധ്യതകള്‍ കാണുന്നു. ചിത്രം കണ്ട തെലുങ്ക് സൂപ്പര്‍സ്റ്റാറാണ് ആഗ്രഹം പ്രകടിപ്പിച്ചത്.


വെങ്കടേഷിന് മോഹം

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം കണ്ട വെങ്കടേഷിന് സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത് അഭിനയിക്കാന്‍ താത്പര്യമുണ്ടത്രെ. സ്വന്തം പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മിക്കാനാണത്രെ പദ്ധതി


ദൃശ്യത്തിലെ നായകന്‍

നേരത്തെ മോഹന്‍ലാലിന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ദൃശ്യം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ നായകന്‍ വെങ്കടേഷായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് പ്രശംസയും അംഗീകാരവും നടന്‍ നേടുകയും ചെയ്തു.


പ്രണയോപനിഷത്ത് മുന്തിരി വള്ളികളായി

പ്രണയോപനിഷത്ത് എന്ന ഹ്രസ്വ ചിത്രത്തെ ആസ്പദമാക്കി എം സിന്ദുരാജാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. ഉലഹന്നാന്റെയും ഭാര്യ ആനിയമ്മയുടെയും പ്രണയ ജീവിതമാണ് സിനിമ


താരസമ്പന്നത

മോഹന്‍ലാല്‍ ഉലഹന്നാന്‍ ആയപ്പോള്‍ മീനയാണ് ആനിയമ്മയെ അവതരിപ്പിച്ചത്. സനൂപ് സന്തോഷ്, അയ്മ സെബാസ്റ്റിന്‍, അനൂപ് മേനോന്‍, സൃന്ദ അഷബ്, രാഹുല്‍ മാധവ്, അലന്‍സിയര്‍ ലെ ലോപ്പസ്, സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍ തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.


കലക്ഷന്‍ വാരിക്കൂട്ടുന്നു

മോഹന്‍ലാലിന്റെ അടുത്ത ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ് മുന്തിരി വള്ളികള്‍ എന്നാണ് പറയുന്നത്. വിജയത്തുടര്‍ച്ചയില്‍ മോഹന്‍ലാലിന്റെ ഈ ചിത്രവും കലക്ഷന്‍ വാരിക്കുട്ടുകയാണ്. നാല് ദിവസം കൊണ്ട് തന്നെ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 10 കോടിയിലധികം നേടി. ജനുവരി അവാസനത്തോടെ വിദേശത്തും ചിത്രം റിലീസ് ചെയ്യും.English summary
Munthirivallikal Thalirkkumbol, the recently released Mohanlal movie is receiving extremely positive reviews from both the audiences and critics. If the reports are to be true, the movie is now all set to be remade in Telugu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam