»   » കുട്ടനാട്ടിലെ വള്ളപ്പാട്ടുമായി മോഹന്‍ലാല്‍; മുന്തിരിവള്ളികളിലെ ആദ്യഗാനം പുറത്തിറങ്ങി

കുട്ടനാട്ടിലെ വള്ളപ്പാട്ടുമായി മോഹന്‍ലാല്‍; മുന്തിരിവള്ളികളിലെ ആദ്യഗാനം പുറത്തിറങ്ങി

Posted By: Nihara
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ ആദ്യഗാനം പുറത്തിറങ്ങി. പുന്നമടക്കായലിന്റെ വശ്യത മുഴുവന്‍ കാഴ്ചയിലും കേള്‍വിയിലും ഒപ്പിയെടുക്കുന്നൊരു പാട്ട് കൂടിയാണിത്. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളുടെ പേര് ചേര്‍ത്താണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.

കുട്ടനാട്ടിലൂടെ ചുണ്ടന്‍വള്ളത്തില്‍ തുഴക്കാര്‍ക്കൊപ്പം പാട്ടുപാടി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പാട്ടില്‍ കാണുക. എം ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജിതിന്‍ രാജാണ്. മധു വാസുദേവനാണ് രചന. കുട്ടനാടും വള്ളംകളിയുമൊക്കെയാണ് ഗാനത്തിന് മിഴിവേകുന്നത്. മോഹന്‍ലാലിനൊപ്പം മാസ്റ്റര്‍ സനൂപ്, മീന, ഐമ തുടങ്ങിയവരും ഗാനരംഗത്തിലുണ്ട്.

munthirivallikal thalirkumpol

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ മുന്‍പ് പുറത്തിറങ്ങിയിരുന്നു. വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

English summary
munthirivallikal thalirkkumbol first video song released.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam