»   » മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന വമ്പന്‍ ചിത്രത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം ജനുവരി 20നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

ഈ വര്‍ഷം റിലീസ് ചെയ്ത രണ്ടാമത്തെ ചിത്രമായ മുന്തിരിവള്ളികള്‍ക്ക് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴേക്കും ചിത്രത്തിന്റെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. സംഭവത്തില്‍ സൈബര്‍ ഡോം അന്വേഷണം തുടങ്ങി.


മോഹന്‍ലാല്‍-മീന

ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും മീനയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.


മികച്ച പ്രതികരണം

ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദേശ തിയേറ്ററുകളില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണം ലഭിച്ചു. ഇതുവരെ ചിത്രം 50 കോടി ബോക്‌സോഫീസില്‍ നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ 50 കോടി വിജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നട്ടില്ല.


ആദ്യ ദിനം

ഫെബ്രുവരി 20ന് റിലീസ് ചെയ്ത ചിത്രം 2.61 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ടാണ് ചിത്രം ബോക്‌സോഫീസില്‍ 30 കോടി നേടിയത്.


നിര്‍മ്മാണം

വീക്കന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്. എയ്മ റോസ്മി സെബാസ്റ്റിയന്‍, സനൂപ് സന്തോഷ്, അനൂപ് മേനോന്‍, സൃന്ദ,അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


English summary
Munthirivallikal Thalirkkumbol in internet.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam