»   » ഔദ്യോഗിക പ്രഖ്യാപനം; മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 50 കോടിയില്‍ എത്തിയോ?

ഔദ്യോഗിക പ്രഖ്യാപനം; മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 50 കോടിയില്‍ എത്തിയോ?

By: Sanviya
Subscribe to Filmibeat Malayalam

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മോഹന്‍ലാലും മീനയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 20ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴേക്കും ചിത്രം 50 കോടി പിന്നിട്ടാതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന്‍ ജിബു ജേക്കബ് കഴിഞ്ഞ ദിവസം ചിത്രം 50 കോടി പിന്നിട്ടതായി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു.


എന്നാല്‍ ചിത്രം 50 കോടി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രം 50 കോടി കടന്നതായി ഔദ്യോഗിക പ്രഖ്യാപനം. ദൃശ്യം, ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോക്‌സോഫീസില്‍ 50 കോടി കടന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.


മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ

മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുന്തിരിവള്ളികള്‍ 50 കോടി കടന്ന സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.


വിദേശ രാജ്യങ്ങളില്‍

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെബ്രുവരി 17നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മുന്തിരിവള്ളികളുടെ ആദ്യ പ്രദര്‍ശനം നടന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഷോകള്‍ പൂര്‍ത്തിയാക്കുന്ന ചിത്രമെന്ന റെക്കോര്‍ഡും മുന്തിരിവള്ളികള്‍ പൂര്‍ത്തിയാക്കി.


കേരളത്തില്‍ പതിനായിരം ഷോകള്‍

ഈ വര്‍ഷം പുറത്തിറങ്ങുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളാണ് ആദ്യം പുറത്തിറങ്ങിയത്. ചിത്രം ആവറേജ് പ്രതികരണം നേടി. കേരളത്തില്‍ ഇതുവരെ മുന്തിരിവള്ളികള്‍ 10,000 ഷോകള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.


സിംഗപൂരില്‍ റിലീസിന് എത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ മികച്ച പ്രകടനം നടത്തിയ മുന്തിരിവള്ളികള്‍ സിംഗപൂരിലും റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം സിംഗപൂര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ വിവരം പുറത്ത് വിട്ടത്.


English summary
CONFIRMED! Munthirivallikal Thalirkkumbol Joins The 50-Crore Club!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam