»   » പടര്‍ന്ന് പന്തലിച്ച് മുന്തിരി വള്ളികള്‍ 75 ആം ദിവസത്തിലേക്ക്; മീന തന്നെ ലാലിന്റെ ഭാഗ്യനായിക !!

പടര്‍ന്ന് പന്തലിച്ച് മുന്തിരി വള്ളികള്‍ 75 ആം ദിവസത്തിലേക്ക്; മീന തന്നെ ലാലിന്റെ ഭാഗ്യനായിക !!

Posted By: Rohini
Subscribe to Filmibeat Malayalam

കരിയറില്‍ മോഹന്‍ലാല്‍ വരണ്ടുണങ്ങി നില്‍ക്കുമ്പോഴായിരുന്നു ജീത്തു ജോസഫ് ദൃശ്യം എന്ന ചിത്രമൊരുക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മീനയും ചിത്രത്തില്‍ താരജോഡികളായെത്തി. ശക്തമായ കുടുംബ കഥയുടെ അടിത്തറയാണ് ദൃശ്യം എന്ന ചിത്രത്തിന്റെ വിജയം. എന്തായാലും പിന്നീട് ലാലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി വിജയങ്ങള്‍ നേടി മുന്നേറുന്നു.

യുഎഇയില്‍ മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങള്‍ മത്സരിച്ചു, മുന്തിരിവള്ളികളുടെ ഏറ്റവും പുതിയ കളക്ഷന്‍


ഇതാ ഏറ്റവുമൊടുവില്‍ ലാലും മീനയും ഒന്നിച്ചഭിനയിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും വിജയകരമായി പ്രദര്‍ശനം തുടരുന്നു. ചിത്രം 75 ആം ദിവസത്തിലേക്ക് കടക്കുമ്പോഴും കുടുംബ പ്രേക്ഷകര്‍ കുടുംബത്തോടെ ചിത്രത്തെ സ്വീകരിയ്ക്കുന്നു. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് വിശ്വാസം നല്‍കിയ ജിബു ജേക്കബാണ് മുന്തിരി വള്ളികളുടെയും സംവിധായകന്‍.


75 ആം ദിവസത്തിലേക്ക്

ജനുവരി 20 നാണ് ജിബു ജേക്കബിന്റെ സംവിധാനത്തിലൊരുങ്ങിയ മുന്തിരി വള്ളികള്‍ തിയേറ്ററിലെത്തിയത്. വിജെ ജെയിംസിന്റെ പ്രണയോപനിഷത്തിനെ ആസ്പദമാക്കി സിന്ധുരാജാണ് ഉലഹന്നാന്റെയും ഭാര്യയുടെയും കുടുംബ കഥയ്ക്ക് തിരക്കഥ എഴുതിയത്.


കലക്ഷന്‍ മുന്നേറുന്നു

ഇതിനോടകം ചിത്രം അമ്പത് കോടി നേടിയതായ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായി 50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍.


അടുത്ത റെക്കോഡ്

നിലവില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍, ദൃശ്യം, ഒപ്പം എന്നീ ചിത്രങ്ങളാണ്. നാലാം സ്ഥാനത്തുള്ള പ്രേമത്തെ പിന്തള്ളി മുന്തിരി വള്ളികള്‍ ഈ പട്ടികയിലേക്ക് കയറും എന്നാണ് വിലയിരുത്തലുകള്‍. പ്രേമത്തിന് മുന്‍പ് ടു കണ്‍ട്രിസിന്റെ കലക്ഷനും ബേധിക്കണം


പെണ്‍ വിജയം

മുന്തിരി വള്ളികളുടെ വിജയത്തില്‍ മറ്റൊരു പ്രധാന സന്തോഷം കൂടെയുണ്ട്. പെണ്‍ നിര്‍മാതാക്കള്‍ അധികമില്ലാത്ത മലയാള സിനിമയില്‍, സോഫിയ പോള്‍ എന്ന നവാഗതയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്. ആദ്യ ചിത്രം തന്നെ വലിയ വിജയം നേടുകയും ചെയ്തു.


English summary
Munthirivallikal Thalirkkumbol nearing it’s 75 days theatrical run

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam