»   » ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റെക്കോര്‍ഡ് മോഹന്‍ലാല്‍ തന്നെ തകര്‍ത്തു, മുന്തിരിവള്ളികളുടെ കളക്ഷന്‍

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റെക്കോര്‍ഡ് മോഹന്‍ലാല്‍ തന്നെ തകര്‍ത്തു, മുന്തിരിവള്ളികളുടെ കളക്ഷന്‍

By: Sanviya
Subscribe to Filmibeat Malayalam


ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിച്ച ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജനുവരി 20ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അപ്രതീക്ഷതമായി നടന്ന സിനിമാക്കാരുടെയും തിയേറ്ററുകാരുടെയും സമരത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. കുടുംബ പ്രേക്ഷകരെയാണ് ചിത്രം ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്.

വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം വിദേശത്തെ തിയേറ്ററുകളിലും അതേ പ്രകടനം തന്നെ നടത്തി. ഐര്‍ലന്റിലെ തിയേറ്ററുകളില്‍ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്തതായാണ് അറിയുന്നത്. ചിത്രത്തിന്റെ വിദേശ ബോക്‌സോഫീസിലൂടെ.. തുടര്‍ന്ന് വായിക്കൂ...


ഐര്‍ലന്റ് തിയേറ്ററുകളില്‍

ഫെബ്രുവരി 17നാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ജിബു ജേക്കബ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം പുലിമുരുകന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ തകര്‍ത്തതായി പുതിയ റിപ്പോര്‍ട്ട്.


യുഎഇ, ഗള്‍ഫ് രാജ്യങ്ങളില്‍

ഐര്‍ലന്റില്‍ മികച്ച പ്രതികരണം നടത്തിയ മുന്തിരിവള്ളികള്‍ക്ക് യുഎഇ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. പുലിമുരുകന് ശേഷം ഏറ്റവും കൂടുതല്‍ ഷോകള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോര്‍ഡും ഈ ചിത്രത്തിനുണ്ട്.


പതിനായിരം ഷോകള്‍

കേരളത്തില്‍ ഇതുവരെ മുന്തിരിവള്ളികള്‍ 10,000 ഷോകള്‍ പൂര്‍ത്തിയാക്കി. കേരളത്തില്‍ 30 കോടിയാണ് ഇതുവരെ നേടിയത്.


എസ്രയുമായി കട്ട മത്സരം

ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തിയ പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയുമായി മുന്തിരിവള്ളികള്‍ കട്ട മത്സരതത്തിലാണ്.


English summary
Munthirivallikal Thalirkkumbol Topples Pulimurugan's Record!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam