»   » കാഞ്ചിയിലും മുരളി ഗോപിയുടെ ഗാനം

കാഞ്ചിയിലും മുരളി ഗോപിയുടെ ഗാനം

Posted By:
Subscribe to Filmibeat Malayalam

ഇന്ദ്രജിത്ത് നായകനായി ഒരുങ്ങുന്ന കാഞ്ചിയെന്ന ചിത്രത്തില്‍ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ കവിത. ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കഴിഞ്ഞ ദിവസമാണ് മുരളി ആലപിച്ച രാവിന്റെ മൂകമാം....എന്നു തുടങ്ങുന്ന കവിത റെക്കോര്‍ഡ് ചെയ്തത്. ജിഎന്‍ പത്മകുമാര്‍ രചിച്ച കവിതയ്ക്ക് ഇണമിട്ടിരിക്കുന്ന റോണി റാഫേലാണ്.

ഇതിന് മുമ്പും മലയാള സിനിമയിലെ ഈ മള്‍ട്ടി ടാലന്റഡ് കലാകാരന്‍ പാടിയിട്ടുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം രസികനിലായിരുന്നു മുരളിയുടെ ആദ്യത്തെ പാട്ട്. മുരളിയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തില്‍ ചാഞ്ഞു നിക്കണ പൂത്ത മാവ് എന്ന ഗാനമായിരുന്നു മുരളി ആലപിച്ചത്. ചിത്രത്തില്‍ വില്ലനായി വേഷമിട്ടതും മുരളി തന്നെയായിരുന്നു.

Murali Gopi

ഈയിടെ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിനുവേണ്ടി കാല്‍ കുഴഞ്ഞു മെയ് തളര്‍ന്നു എന്ന ഗാനവും മുരളി ആലപിച്ചു, ഇത് വലിയ ഹിറ്റായി മാറുകയും ചെയ്തു.

കാഞ്ചിയില്‍ മുരളി പ്രധാനപ്പെട്ടൊരു റോളില്‍ അഭിനയിക്കുന്നമുണ്ട്. പലരും സ്‌നേഹപൂര്‍വ്വം നിര്‍ബ്ബന്ധിയ്ക്കുമ്പോള്‍ പാടാനുള്ള ക്ഷണം നിരസിക്കാന്‍ തനിയ്ക്ക് തോന്നാറില്ലെന്നും വേണ്ടപ്പെട്ടവര്‍ നിര്‍ബ്ബന്ധിക്കുന്നതുകൊണ്ടാണ് അഭിനയത്തിനും തിരക്കഥാരചനയ്ക്കുമൊപ്പം പാട്ടും മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മുരളി പറയുന്നു.

English summary
Actor, Script Writer Murali Gopi singing for Indrajith starrer film Kanchi directed by GN Krishna Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam