Just In
- 4 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 5 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 7 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുരളി ഗോപി ഒരു ബച്ചന് ഫാന്‍
മലയാളത്തിലെ ന്യൂജനറേഷന് തരംഗത്തില്‍ ഏറെ തിളക്കമുള്ള താരമാണ് മുരളി ഗോപി. നടന്, തിരക്കഥാകൃത്ത്, ഗായകന് എന്നീ നിലകളിലെല്ലാം മുരളി ഗോപി വ്യത്യസ്തനായി തുടരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും കാള ഭാസ്കരനെന്ന വില്ലന്‍ കഥാപാത്രത്തിലൂടെ നടനായും അരങ്ങേറ്റം കുറിച്ച മുരളി ഗോപി നടന്മാരിലും തിരക്കഥാകൃത്തുക്കളിലും ഏറെ വ്യത്യസ്തനാണ്.
വില്ലനായും സഹനടനായും തിരക്കഥാകൃത്തായുമെല്ലാം പ്രശംസകള്‍ നേടുന്ന മുരളി ഗോപി പറയുന്നത് താന്‍ അമിതാഭ് ബച്ചന്റെ കടുത്ത ആരാധകന് ആണെന്നാണ്. സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് തന്റെ നോട്ടത്തില്‍ ഏറ്റവും അര്‍ഹനായ വ്യക്തി ഇന്ത്യയില്‍ അമിതാഭ് ബച്ചനാണെന്നാണ് മുരളിയുടെ അഭിപ്രായം.
മികച്ച നടനാണ് അദ്ദേഹം, അതിശയിപ്പിക്കുന്ന ശരീരഭാഷയാണ് അദ്ദേഹത്തിന്റേത്. സിനിമയ്ക്ക് വേണ്ടിമാത്രമാണ് അദ്ദേഹം സൃഷ്ടിക്കപ്പെട്ടത്. മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താനുള്ള വലിയ കഴിവും അദ്ദേഹത്തിനുണ്ട്- മുരളി പറയുന്നു.

മുരളി ഗോപി ഒരു ബച്ചന് ഫാന്‍
ഭരത് ഗോപിയുടെ മകനെന്ന വിലാസം മാത്രം മതി മലയാളത്തിന് മുരളി ഗോപിയെ സ്നേഹിക്കാന്‍. എന്നാല്‍ അച്ഛന്റെ നിഴലില്‍ ഒതുങ്ങിപ്പോകാതെ അച്ഛനോളം തന്നെ വളരാനുള്ള കഴിവ് തന്നിലുണ്ടെന്ന് മുരളി പലവട്ടം തെളിയിച്ചുകഴിഞ്ഞു.

മുരളി ഗോപി ഒരു ബച്ചന് ഫാന്‍
ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ തന്നിലെ മൂന്ന് പ്രതിഭകളെയാണ് മുരളി പുറത്തുകൊണ്ടുവന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് മുരളിയായിരുന്നു. വില്ലനായ കാള ഭാസ്കരനായി അഭിനയിച്ചു തകര്‍ത്ത താരം, ചിത്രത്തിനുവേണ്ടി ചാഞ്ഞ് നിക്കുന്ന എന്നു തുടങ്ങുന്ന ഗാനം ആലപിക്കുകയും ചെയ്തു.

മുരളി ഗോപി ഒരു ബച്ചന് ഫാന്‍
ബ്ലസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലെ ഡോക്ടര്‍ അലക്സ് വര്‍ഗ്ഗീസ് എന്ന കഥാപാത്രമായി എത്തിയ മുരളിയ്ക്ക് ഈ കഥാപാത്രത്തിലൂടെ നടന് സത്യന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം ലഭിച്ചു, മികച്ച സഹനടനുള്ള പുരസ്കാരമാണ് മുരളിയ്ക്ക് ലഭിച്ചത്.

മുരളി ഗോപി ഒരു ബച്ചന് ഫാന്‍
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെ തന്നിലെ തിരക്കഥാകൃത്തിന്റെ കരുത്ത് മുരളി വീണ്ടും തെളിയിച്ചു. ഈ തിരക്കഥയ്ക്ക് രാഘവന് ഫൗണ്ടേഷന് പുരസ്കാരം ലഭിച്ചു.

മുരളി ഗോപി ഒരു ബച്ചന് ഫാന്‍
മമ്മൂട്ടി നായകനായി എത്തിയ താപ്പാന എന്ന ചിത്രത്തിലൂടെ മുരളിവീണ്ടും വില്ലനായി എത്തി. താപ്പാനയിലെ വില്ലന്‍ കഥാപാത്രത്തിന് ഏഷ്യാനെറ്റ് ഫിലിം പുരസ്കാരം ലഭിച്ചിരുന്നു.

മുരളി ഗോപി ഒരു ബച്ചന് ഫാന്‍
അഭിനയം, തിരക്കഥയെഴുതന് എന്നീ ജോലികള്‍ക്കിടെ മാധ്യമപ്രവര്‍ത്തകന്റെ ജോലിയും കൂടി ചെയ്യുന്നുണ്ട് മുരളി. എംഎസ്എന്‍ ഇന്ത്യ എന്റര്‍ടെയിന്‍മെന്റിലെ ജേര്‍ണലിസ്റ്റാണ് ഇദ്ദേഹം.

മുരളി ഗോപി ഒരു ബച്ചന് ഫാന്‍
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വെടിവഴിപാട്, കന്യക ടാക്കീസ്, ഏഴു സുന്ദര രാത്രികള്‍ എന്നീ ചിത്രങ്ങൡലെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മുരളി ഗോപി ചെയ്തത്.

മുരളി ഗോപി ഒരു ബച്ചന് ഫാന്‍
വണ്‍ ബൈ ടു, നാക്കു പെന്റ നാകു ടാക എന്നീ ചിത്രങ്ങളാണ് മുരളിയുടേതായി ഒരുങ്ങുന്നത്. അധികം വൈകാതെ രണ്ടു ചിത്രങ്ങളും റിലീസ് ചെയ്യും.