twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുരളി ഗോപി അര്‍ജന്റീന ഫാനായതെങ്ങനെ?

    By Lakshmi
    |

    മലയാളസിനിമയിലെ ന്യൂജനറേഷന്‍ ബുദ്ധിജീവി താരങ്ങളില്‍ പ്രധാനിയാണ് അതുല്യ നടന്‍ ഭരത് ഗോപിയുടെ മകനായ മുരളി ഗോപി. ലാല്‍ജോസ് ഒരുക്കിയ രസികന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മുരളി ഗോപി അഭിനയത്തില്‍ മാത്രമല്ല തിരക്കഥാരചനയിലും ഗാനാലാപനത്തിലുമെല്ലാം കഴിവുതെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

    ഒരു ജേര്‍ണലിസ്റ്റ് കൂടിയായ മുരളി ഗോപി ഇപ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ രസത്തിലാണ്. പലതാരങ്ങളും ഫുട്‌ബോള്‍ പ്രണയികളാണ്. സൂപ്പര്‍താരം മോഹന്‍ലാല്‍ ഉള്‍പ്പെടെ തന്റെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പേജിലൂടെ കാല്‍പ്പന്ത് മാമാങ്കത്തെ സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റുകളിട്ടിട്ടുണ്ട്. മുരളി ഗോപിയും കടുത്തൊരു ഫുട്‌ബോള്‍ കളിഫാനാണ്.

    muraligopi

    മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ബ്രസീലിനുവേണ്ടി വാദിക്കുന്നവരാണെങ്കില്‍ മുരളി ഗോപി അസ്സലൊരു അര്‍ജന്റീന ഫാനാണെന്ന് മാത്രം. താന്‍ ഒരു അര്‍ജന്റീന ഫാനായിത്തീര്‍ന്നതിന് കാരണം 1986ലെ ലോകകപ്പ് മത്സരവും അര്‍ജന്റീനയുടെ മുന്‍താരമായ ഡീഗോ മറഡോണയുമെല്ലാമാണെന്നാണ് മുരളി ഗോപി പറയുന്നത്.

    എന്തുകൊണ്ട് ഞാനൊരു അര്‍ജന്റീന ഫാനായി, അതിന് കാരണം 1986ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരമാണ്. അന്ന് എനിയ്ക്കും ടെലിവിഷനും പ്രായം വളരെ കുറവായിരുന്നു. മറഡോണയാണ് എന്നെ അര്‍ജന്റീന ഫാനാക്കിയത്. വേള്‍ഡ്കപ്പ് കോസ്റ്റിയൂമില്‍ ഏറ്റവും സുന്ദരം അര്‍ജന്റീനയുടെ ജെര്‍സിയാണ്- ഫേസ്ബുക്കില്‍ മുരളി തന്റെ അര്‍ജന്റീന പ്രണയത്തിന്റെ കാരണം പറയുന്നതിങ്ങനെ.

    English summary
    While Mammootty and Mohanlal is a fan of Brazil, Murali Gopi is an self-confessed Argentina fan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X