»   » മോഹന്‍ലാലിന്‍റെ കണ്ണിലെ ആ ഭാവമാണ് പ്രചോദനമായത്.. അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നി!

മോഹന്‍ലാലിന്‍റെ കണ്ണിലെ ആ ഭാവമാണ് പ്രചോദനമായത്.. അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നി!

Posted By:
Subscribe to Filmibeat Malayalam

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയതാണ് മുരളി ഗോപി. അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും കഴിവ് തെളിയിച്ചാണ് ഈ താരം മുന്നേറുന്നത്. മലയാള സിനിമയിലെ നിലവിലുള്ള രീതികളെ പൊളിച്ചെഴുതിയ ചിത്രങ്ങളുമായാണ് മുരളി ഗോപി കടന്നുവന്നത്. ഈ അടുത്ത കാലത്ത്, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ഇദ്ദേഹമാണ്. പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെയാണ് മുരളി ഗോപിയുടെ തിരക്കഥ സഞ്ചരിക്കാറുള്ളത്.

'സാവിത്രി' ചിത്രീകരണത്തിനിടയില്‍ കീര്‍ത്തി സുരേഷിന് പരിക്ക്??? പരിഭ്രാന്തിയോടെ ആരാധകര്‍!

സുഖകരമല്ലാത്ത ബന്ധത്തില്‍ നിന്നും തലയുയര്‍ത്തി ഇറങ്ങിപ്പോരണം.. അമ്മ പറഞ്ഞതിനെക്കുറിച്ച് ജ്യോതിക!

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് മുരളി ഗോപി തുടക്കം കുറിച്ചത്. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 2008 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. കൃത്യം എട്ട് വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് അരുണ്‍ കുമാര്‍ അരവിന്ദിനൊപ്പം ചേര്‍ന്ന് ഈ അടുത്ത കാലത്ത് എന്ന ചിത്രവുമായി എത്തിയത്. ഇരുവരുടെയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ഇത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊൊരുക്കിയതും മുരളി ഗോപിയാണ്.

മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോള്‍

സംവിധായകന്‍ ബ്ലസിയുടെ നിര്‍ബന്ധ പ്രകാരമാണ് ഭ്രമരം എന്ന സിനിമയില്‍ അഭിനയിച്ചത്. താല്‍പര്യമില്ലെന്ന് ആദ്യമേ തന്നെ വ്യക്തമാക്കിയെങ്കിലും മൂന്ന് മണിക്കര്‍ സംസാരിച്ചതിന് ശേഷം അഭിനയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മുരളി ഗോപി പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാലിന്റെ അംഗീകാരം

ഭ്രമരത്തിന്റെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാല്‍ നല്‍കിയ പിന്തുണയെക്കുറിച്ചാണ് താരം പറയുന്നത്. ഫസ്റ്റ് ഷോട്ട് ഓക്കെ ആയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അദ്ദേഹം തന്നെ നോക്കി തലയാട്ടിയിരുന്നുവെന്നും അത് ഭയങ്കര പവര്‍ഫുളായാണ് അനുഭവപ്പെട്ടതെന്നും മുരളി ഗോപി പറയുന്നു.

തുടക്കത്തില്‍ ലഭിച്ച കഥാപാത്രം

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് മുരളി ഗോപി അഭിനയ ജീവിതം തുടങ്ങിയത്. ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അധികം സൗന്ദര്യമൊന്നുമില്ലാത്ത കഥാപാത്രമായിരുന്നു അത്. ദിലീപ്, സിദ്ധാര്‍ത്ഥ്, സംവൃത സുനില്‍ തുടങ്ങിയവരും രസികനില്‍ വേഷമിട്ടിരുന്നു.

ബ്ലസി വിളിപ്പിച്ചത്

രസികനിലെ അഭിനയത്തിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് ബ്ലസി വിളിപ്പിച്ചത്. അഭിനയിക്കാന്‍ അത്ര താല്‍പര്യമില്ലെന്ന കാര്യം അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നുവെങ്കിലും അദ്ദേഹം അത് മുഖവിലക്കെടുത്തില്ല.

അഭിനയിക്കാന്‍ പറ്റും

തന്റെ വര്‍ക്കില്‍ വിശ്വാസമുണ്ടെങ്കില്‍ ഈ ചിത്രത്തില്‍ അഭിനയിക്കണം. മണിക്കൂറുകളോളം സംസാരിച്ചതിന് ശേഷമാണ് അഭിനയിക്കാമെന്ന തീരുമാനത്തില്‍ എത്തിയത്. ആദ്യ ഷോട്ട് കഴിഞ്ഞതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ഭാവത്തോടെ തനിക്ക് അഭിനയിക്കാന്‍ കഴിയുമെന്നും ബോധ്യമായതായി മുരളി ഗോപി പറയുന്നു.

പൃഥ്വിരാജിന്റെ സംവിധാനം

സംവിധാനത്തില്‍ താല്‍പര്യം ഉണ്ടെന്ന് പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. വളരെയധികം പ്രതീക്ഷകളുമായാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

English summary
Murali Gopi talking about mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam