»   » വിജയ് ചിത്രം തുപ്പാക്കിയുടെ രണ്ടാംഭാഗമൊരുങ്ങുന്നു?

വിജയ് ചിത്രം തുപ്പാക്കിയുടെ രണ്ടാംഭാഗമൊരുങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: വിജയ്- മുരുഗദോസ് ടീമിന്റെ തുപ്പാക്കി തമിഴില്‍ നേടിയ വിജയം വീണ്ടും ഇരുവരേയും ഒന്നിപ്പിക്കുന്നു. വിജയ് നായകനായ തുപ്പാക്കി 2012 ലാണ് റിലീസ് ആയത്. ചിത്രം നേടിയ വിജയമാണ് വീണ്ടും വിജയ്ക്കായ് സിനിമയൊരുക്കാന്‍ മുരുഗദോസിനെ പ്രേരിപ്പിച്ചത്. തുപ്പാക്കിയുടെ രണ്ടാം ഭാഗമല്ല പുതിയ ചിത്രം. ചിത്രത്തിന് ഇത് വരെയും പേര് നല്‍കിയിട്ടില്ല. 2014 ല്‍ ആയിരിക്കും വിജയ്-മുരുഗദോസ് കൂട്ട്കെട്ടിന്റെ പുതിയ ചിത്രം റിലീസ് ആവുക.

Thuppakki, Vijay, Film

തുപ്പാക്കി എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തമിഴില്‍ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയായിരുന്നു. കാജര്‍ അഗര്‍വാള്‍ ആയിരുന്നു നായിക. 70 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ചിത്രത്തിന് 180 കോടി രൂപ വരുമാനം ലഭിച്ചു. എ ആര്‍ മുരുഗദോസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത്.

ഹാരിസ് ജയരാജ് ആണ് ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിച്ചത്.സന്തോഷ് ശിവന്‍ ആയിരുന്ന ഛായാഗ്രഹണം. മുംബൈയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ ആര്‍മിയിലെ ഇന്റലിജന്‍സ് ഓഫീസര്‍ ജഗദീഷിന്റെ വേഷത്തിലാണ് വിജയ് ചിത്രത്തില്‍ അഭിനയിച്ചത്. തെലുങ്കിലും ചിത്രം തുപ്പാക്കി എന്ന പേരില്‍ തന്നെ റിലീസ് ചെയ്തു. 2013 ജൂണില്‍ അക്ഷയ് കുമാറും സോനാക്ഷി സിന്‍ഹയും അഭിനയിച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പിസ്റ്റള്‍ പുറത്തിറങ്ങി.

English summary
After the success of Tamil action-thriller 'Thuppakki', actor Vijay and filmmaker A R Murugadoss will team up again for an untitled project in the same language next year

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam