»   » സ്വര്‍ണ്ണമുകിലേറിപോയ സംഗീത പ്രതിഭാധനന്‍

സ്വര്‍ണ്ണമുകിലേറിപോയ സംഗീത പ്രതിഭാധനന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/music-director-johnson-tribute-2-103860.html">Next »</a></li></ul>
Johnson
മലയാള ചലച്ചിത്രഗാനശാഖയുടെ ഗതി തിരിച്ചുവിട്ട ആടി വാ കാറ്റേ പാടി വാ കാറ്റേ എന്ന ഗാനം കേള്‍വിക്കാരന്റെ ഹൃദയത്തിലും ഒപ്പം ചരിത്രത്തിലും സ്ഥാനം നേടിയതാണ്. അനശ്വരമായ നിരവധി ഗാനങ്ങളാല്‍ ജോണ്‍സന്‍ സംഗീതം അലയടിക്കുന്ന മലയാളക്കരയില്‍ സര്‍ഗ്ഗസമ്പന്നനായ ജോണ്‍സണ്‍ അക്ഷരാര്‍ത്ഥത്തില്‍ അമരനാണ്.

ആരവത്തില്‍ തുടങ്ങി നേര്‍ക്കാഴ്ചയില്‍ അവസാനിച്ച സിനിമ സംഗീതയാത്രയില്‍ പിന്നിട്ടത് 300ല്‍ പരം ചിത്രങ്ങള്‍. തൃശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്‌റ്യന്‍സ് ചര്‍ച്ചിലെ ക്വയര്‍ ഗായകനായി സംഗീതത്തിലേക്ക് നടന്നടുത്ത ജോണ്‍സന്‍ ഗാനമേളകളിലെ ഹാര്‍മോണിയം വായനക്കാരനായും പാട്ടുകാരനായും യാത്ര തുടര്‍ന്നു.

ഗിറ്റാര്‍, ഫ്‌ളൂട്ട്, വയലിന്‍, ഡ്രംസ്, സംഗീത ഉപകരണങ്ങളെല്ലാം ജോണ്‍സന് വളരെ വേഗം വഴങ്ങി. തുടര്‍ന്ന് ആത്മവിശ്വാസം കൈമുതലാക്കിയ യാത്ര ദേവരാജന്‍ മാസ്റ്ററുടെ അരുമ ശിഷ്യന്‍ പട്ടത്തിലേക്ക്. ക്ഷിപ്രകോപിയായ ദേവരാജന്‍ മാസ്‌ററുടെ പ്രിയപ്പെട്ടവനായി മാറിയ ജോണ്‍സനെ സ്വതന്ത്ര രചനയില്‍ മാസ്റ്റര്‍ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു.

ബാലചന്ദ്രമേനോന്റെ പ്രേമസംഗീതങ്ങളിലെ സ്വപ്നം വെറുമൊരു സ്വപ്നം, നീ നിറയൂ ജീവനില്‍ തുടങ്ങിയ പാട്ടുകളിലൂടെ പ്രശസ്തിയുടെ തിരക്കിലേക്ക് വളര്‍ന്ന ജോണ്‍സന്‍ കൂടെവിടെ എന്ന പത്മരാജന്‍ ചിത്രത്തിലെ ആടി വാ കാറ്റിലൂടെ മലയാളത്തിന്റെ ഉള്ളം കവര്‍ന്നു.


പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്, കമല്‍, മോഹന്‍, ലോഹിതദാസ്, ടി.വി. ചന്ദ്രന്‍ മലയാള സിനിമയിലെ മേല്‍നിര സംവിധായകരുടെ പ്രിയപ്പെട്ട സംഗീതസംവിധായകനായി മാറി ജോണ്‍സന്‍. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്കും സത്യന്‍ അന്തിക്കാടിന്റെ 25 ഓളം ചിത്രങ്ങള്‍ക്കും ജോണ്‍സണ്‍ സംഗീതം ചെയ്തു. ദേവരാജന്‍ മാസ്‌ററര്‍ക്കുശേഷം മലയാളസിനിമാസംഗീതത്തില്‍ തിരക്കേറിയ ജോണ്‍സനും രവീന്ദ്രന്‍മാഷുമാണ് രണ്ട് ദശാബ്ദം രംഗം അടക്കിവാണത്.

അടുത്ത പേജില്‍
ജോണ്‍സണെ മറന്ന താരങ്ങള്‍

<ul id="pagination-digg"><li class="next"><a href="/news/music-director-johnson-tribute-2-103860.html">Next »</a></li></ul>
English summary
Apart from film songs, he had also composed scores of devotional songs, especially Christian devotionals.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam