»   » സായി പല്ലവിയോ, നയന്‍താരയോ.. അതോ മാറ്റു കുറയാത്ത മഞ്ജു വാര്യരോ, ആരാണിവള്‍

സായി പല്ലവിയോ, നയന്‍താരയോ.. അതോ മാറ്റു കുറയാത്ത മഞ്ജു വാര്യരോ, ആരാണിവള്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ നായികമാരുടെ പേരുകള്‍ ചേര്‍ത്തുവച്ചൊരു പാട്ട്. അജിത്ത് നമ്പ്യാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു മലയാളം കളര്‍ പടം എന്ന ചിത്രത്തില്‍ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മലയാള സിനിമയിലെ നായികമാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് പാട്ടിന്റെ ടീസര്‍

മുരളീധരന്‍ പട്ടാന്നൂര്‍, അനില്‍ പുന്നാട് എന്നിവര്‍ ചേര്‍ന്ന് വരികള്‍ തിട്ടപ്പെടുത്തിയ പാട്ടിന് ഈണം നല്‍കിയിരിയ്ക്കുന്നത് മിഥുന്‍ ഈശ്വര്‍ ആണ്. ഉദയ് രാമചന്ദ്രന്‍, മിഥുന്‍ ഈശ്വര്‍, നിത്യാ ബാലഗോപാല്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബീമാ പ്രോഡക്ഷന്റെ ബാനറില്‍ സഞ്ജു എസ് സാഹിബ് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

 oru-malayalam-colour-padam

പുതുമുഖം മനു ഭദ്രന്‍ ആണ് ചിത്രത്തിലെ നായകന്‍. മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അഞ്ജലി അനീഷ് ഉപാസന, തമിഴ് നടി അമ്മു രാമചന്ദ്രന്‍, ശില്‍പ്പ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മല്‍ പാലാഴി, മുരുകന്‍, ലിന്‍സ്, യുവന്‍, ടീന, പഴയകാല നടന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇപ്പോള്‍ പാട്ടിന്റെ ടീസര്‍ കാണാം.

English summary
Music teaser of Oru Malayalam Colour Padam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam