twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വലിയ സ്റ്റാറായിട്ടും ലാൽ എന്റെ മുമ്പില്‍ തറയില്‍ ചമ്രംപടഞ്ഞിരുന്നു ; എം.വി. പിള്ള

    |

    മലയാള സിനിമയുടെ താര രാജാവാണ് മോഹന്‍ലാല്‍. അഭിനയത്തിന്റെ ഒരു സർവകലാശാല എന്ന് തന്നെ പറയാം. കഥാപാത്രങ്ങളെ അത്രമേൽ ഉൾക്കൊണ്ട് സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന മറ്റൊരു നടൻ ഒരുപക്ഷെ ഇന്ത്യൻ സിനിമ ലോകത്ത് വേറെ ഉണ്ടാവില്ല.

     mohanla

    അറുപത്തിയൊന്നാം വയസിലും ഒരു ഇരുപതുകാരന്റെ ആർജ്ജവത്തോടെയും ആവേശത്തോടെയുമാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമാ സെറ്റുകളിൽ ഓടി ചാടി ഊര്‍ജത്തോടെ നടക്കുന്ന മോഹൻലാലിനെ അതിശയത്തോടെയാണ് പലപ്പോഴും സഹപ്രവർത്തകരും ആരാധകരും നോക്കി കാണുന്നത്.

    ഈ ഊര്‍ജവും കുട്ടിക്കളിയും ചെറുപ്പകാലം മുതല്‍ തന്നെ മോഹന്‍ലാലിനുണ്ടായിരുന്നു . കുട്ടിക്കാലത്തെ മോഹന്‍ലാലിന്റെ കുസൃതികള്‍ പങ്കുവെക്കുകയാണ് നടി മല്ലിക സുകുമാരന്റെ സഹോദരനും കാന്‍സര്‍ ചികിത്സാ വിദഗ്ധനുമായ എം.വി. പിള്ള. മോഹന്‍ലാലിന്റെ മാതാപിതാക്കള്‍ എം.വി. പിള്ളയുടെ കുടുംബസുഹൃത്തുക്കള്‍ കൂടിയായിരുന്നു.

    mohanlal childhood images

    കുട്ടിക്കാലത്ത് ശ്രീകൃഷ്ണനെ അതിശയിപ്പിക്കുന്ന കുസൃതിയും കൊണ്ട് നടന്ന ആളാണ് മോഹന്‍ലാലെന്ന് എം.വി. പിള്ള പറഞ്ഞു. മോഹന്‍ലാലിനെ പഠിപ്പിക്കാന്‍ തങ്ങൾക്ക് ആവില്ല എന്ന് പറഞ്ഞ് നിരവധി ട്യൂഷന്‍ മാസ്റ്റർമാർ തന്നോട് പറയാറുണ്ടായിരുന്നു എന്നും എം.വി പിള്ള
    ഓര്‍ത്തെടുക്കുന്നു. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    "മോഹന്‍ലാല്‍ എന്ന് നമ്മള്‍ കൊട്ടിഘോഷിക്കുന്ന ഈ മഹാനടന്‍ കുട്ടിക്കാലത്ത് ശ്രീകൃഷ്ണനെ അതിശയിപ്പിക്കുന്ന കുസൃതിയും കൊണ്ട് നടന്ന ആളായിരുന്നു. ഇദ്ദേഹത്തെ പഠിപ്പിക്കാന്‍ ഞങ്ങളെ കൊണ്ട് പറ്റില്ല എന്ന് ഇദ്ദേഹത്തിന്റെ അച്ഛനോട് പറയണം എന്ന് ലാലിന്റെ ട്യൂഷന്‍ മാസ്റ്റര്‍മാരൊക്കെ എന്നോട് പറയാറുണ്ട്. അത്രക്ക് കുസൃതിയായിരുന്നു ലാലിന്.

    മോഹൻ ലാലിന്റെ അച്ഛനും അമ്മയും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായിരുന്നു എന്നും മോഹൻലാലും അദ്ദേഹത്തിന്റെ സഹോദരൻ പ്യാരിലാലും കുട്ടികാലത്ത് വളർന്നതൊക്കെ തന്റെ വീട്ടിലായിരുനെന്നും എം.വി പിള്ള. പറഞ്ഞു.

    "ഞാന്‍ ന്യുസിലാന്റില്‍ പോകുന്നതിന് മുമ്പ് ലാലും, ലാലിന്റെ അച്ഛനും അമ്മയും ഏട്ടനുമൊക്കെ എന്റെ വീട്ടില്‍ വന്നിരുന്നു. അന്ന് ലാലിന് പതിനഞ്ചോ പതിനാറോ ആണ് പ്രായം. അന്ന് വീട്ടില്‍ ഒരു പൂച്ച പ്രസവിച്ചിട്ടുണ്ടായിരുന്നു. കുറെ പൂച്ച കുഞ്ഞുങ്ങളുണ്ട്.

    മണി ചേട്ടാ, മണി ചേട്ടാ, ആ പൂച്ച കുഞ്ഞുങ്ങളെ ഞാന്‍ കൊണ്ട് പോയിക്കോട്ടെ എന്ന് ചേച്ചിയോട് പറയാമോ എന്ന് ചോദിച്ച് എന്റെ പുറകില്‍ ചൊറിഞ്ഞോണ്ട് നടന്നു.

    ഞങ്ങള്‍ക്ക് അതിനെ കൊണ്ട് പോകുന്നതില്‍ സന്തോഷമായിരുന്നു. എന്നിട്ടും ഡിമാന്റ് കൂട്ടാന്‍ വേണ്ടി എല്ലാ പൂച്ച കുഞ്ഞുങ്ങളെയും തരില്ല, ഒന്നോ രണ്ടോ തരാം എന്ന് പറഞ്ഞു. അയ്യോ അത് പറ്റില്ല എല്ലാം വേണമെന്ന് ലാല്‍ പറഞ്ഞു.

    അങ്ങനെ വലിയ ഒരു വട്ടിക്കകത്ത് എട്ടൊമ്പത് പൂച്ചകളെയും തലയില്‍ വെച്ച് കൊണ്ട് പോയ മോഹന്‍ലാലിനെ പിന്നെ ഞാന്‍ അറിയുന്നത് ഒരു സൂപ്പര്‍സ്റ്റാറായിട്ടാണ്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    MV Pilla

    ഫോട്ടോ കടപ്പാട്: ഫെയ്‌സ്ബുക്ക്

    ലാലിന്റെ ഒരുപാട് നല്ല സ്വഭാവ വിശേഷങ്ങള്‍ ഞാന്‍ കഴിഞ്ഞ ആഴ്ചയും കണ്ടു. കുട്ടിക്കാലത്ത് എന്തെങ്കിലും ബുക്ക് വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ആ കഥയില്‍ താല്‍പര്യം കൂടി കഴിഞ്ഞാല്‍ കസേരയില്‍ നിന്ന് ചാടി തറയില്‍ ചമ്രംപടഞ്ഞിരിക്കും. ആ സമയത്ത് വളരെ ആദരവോട് കൂടിയും സ്നേഹത്തോടെയും നമ്മളെ നോക്കും.

    രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ഞാന്‍ കാക്കനാടുള്ള സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ ലാലിന്റെ ബറോസ് എന്ന സിനിമയുടെ കുറെ സീന്‍സ് എന്നെ കാണിച്ചു. അതിനെ കുറിച്ച് പറഞ്ഞ് ആവേശം കൂടിയതോട് ലാല്‍ ഇരുന്ന കസേരയില്‍ നിന്ന് തറയിലോട്ട് ഇരുന്ന് പോയി.

    എത്ര കാലം കഴിഞ്ഞാലും പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെ ആ സ്വഭാവം ഇന്നും അദ്ദേഹത്തിനുണ്ട്. ഇത്ര വലിയ സ്റ്റാറായിട്ടും ഇപ്പോഴും ആ പഴയ ആറോ ഏഴോ വയസുകാരനായ ലാലിനെ പോലെ എന്റെ മുമ്പില്‍ തറയില്‍ ചമ്രംപടഞ്ഞിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതമാണ്,' എം.വി പിള്ള. പറഞ്ഞു.

    യുവ തലമുറ അദ്ദേഹത്തിൽ നിന്നും പലകാര്യങ്ങളും പേടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. " എങ്ങനെ ജീവിത വിജയവും മഹാ ഭാഗ്യങ്ങളും മഹാ നേട്ടങ്ങളും നമ്മുടെ ശിരസ്സിനെ വീണ്ടും വീണ്ടും വിനയാന്വിതമാക്കണം എന്നത് കുട്ടികളെല്ലാം കണ്ട് പഠിക്കേണ്ടതാണ്.

    Recommended Video

    ജോൺ പോളിനെ മോർച്ചറിയിലേക്ക് മാറ്റുന്നു ആശുപത്രിയിലെ ദൃശ്യങ്ങൾ

    ഒരിക്കലും ലാലു തലക്കണമോ ജാടയോ ഒരിടത്തും കാണിച്ചിട്ടില്ല. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടുതൽ ഉയരങ്ങളിലേക്ക് കയറുമ്പോൾ ആത്മാർഥമായ സ്വദസിദ്ധമായ വിനയം നിലനിർത്തുക എന്ന് പറയുന്നത് അത്ര എളുപ്പം ഉള്ള കാര്യമൊന്നും അല്ല" എം.വി. പിള്ള വ്യക്തമാക്കി.

    Read more about: mohanlal mohan lal
    English summary
    MV Pilla shares Mohanlal's childhood memories. He remembers how naughty Mohanlal was during his childhood days.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X