»   » മോഹന്‍ലാലിനൊപ്പം ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അല്ലു സിരീഷ്

മോഹന്‍ലാലിനൊപ്പം ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അല്ലു സിരീഷ്

Posted By: Nihara
Subscribe to Filmibeat Malayalam

ജീവിതത്തില്‍ സത്യസന്ധനായിരിക്കുകയെന്നാണ് ജേഷ്ഠന്‍ തനിക്ക് നല്‍കിയ ഉപദേശമെന്ന് അല്ലു സിരിഷ് പറഞ്ഞു. യുവതാരം അല്ലു അര്‍ജുനാണ് അനിയന് ഉപദേശം നല്‍കിയിരിക്കുന്നത്. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലാണ് അല്ലു സിരിഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരേസമയം മലയാളത്തിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ സംവിധായകന്‍ മേജര്‍ രവിയാണ്. കീര്‍ത്തി ചക്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ആര്‍മി കമാന്‍ഡറുടെ വേഷത്തിലാണ് അല്ലു സിരിഷ് പ്രത്യക്ഷപ്പെടുന്നത്.

1971 ലെ ഇന്ത്യാ- പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍, കാശ്മീര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്തിട്ടുള്ളത്. വളരെയധികം വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് അല്ലു സിരിഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും അല്ലുവിനെക്കുറിച്ചും സിരിഷിന് പറയുന്നത് അറിയാന്‍ കൂടുതല്‍ വായിക്കൂ.

ചിത്രത്തിലെ കഥാപാത്രക്കുറിച്ച്

1971 ബിയോണ്ട് ബോഡേഴ്‌സില്‍ ആര്‍മി കമാന്‍ഡറായാണ് അല്ലു സിരിഷ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നാണ് സിരിഷ് പറയുന്നത്. രാജസ്ഥാനിലെ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. രാത്രിയില്‍ കൊടും തണുപ്പും പകല്‍ സമയങ്ങളില്‍ ശക്തമായ ചൂടും. വളരെയധികം ബുദ്ധിമുട്ടിയാണ് അഭിനയിച്ചതെങ്കിലും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നാണ് സിരിഷ് പറയുന്നത്.

ആദ്യ മലയാള ചിത്രം

മലയാള സിനിമയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ തനിക്കും കുടുംബത്തിനും മുന്‍പേ അറിയാമായിരുന്നുവെന്ന് സിരീഷ് പറയുന്നു. കേരളത്തിലെ ജനങ്ങള്‍ തന്റെ ജേഷ്ഠനെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. ഇപ്പോള്‍ തന്നെയും ആള്‍ക്കാര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടവാനാണെന്നും അല്ലു സിരീഷ് പറഞ്ഞു. രണ്ടുപേരും തമ്മില്‍ കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നു. തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് മോഹന്‍ ലാല്‍. ലാലിനോടൊപ്പം ഇനിയും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും സിരീഷ് പറഞ്ഞു.

വിവാഹമോ എനിക്കോ

വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ലെന്നാണ് അല്ലു സിരീഷ് പറയുന്നത്. വിവാഹത്തിന് മുന്‍പ് പൂര്‍ത്തിയാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇപ്പോള്‍ അതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സിരീഷ് പറഞ്ഞു.

English summary
The Telugu actor, brother of Allu Arjun, is just back from a "physically gruelling" schedule of the Malayalam-Telugu bilingual 1971: Beyond Borders, in which he plays an army tank commander.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam