»   »  കേട്ടുവളര്‍ന്ന കഥയിലെ മഹാബലിയെ ആദ്യമായി കണ്ടപ്പോള്‍; ദീപ്തി സതി പറയുന്നു

കേട്ടുവളര്‍ന്ന കഥയിലെ മഹാബലിയെ ആദ്യമായി കണ്ടപ്പോള്‍; ദീപ്തി സതി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

നീന എന്ന ചിത്രത്തില്‍ കേരള സംസ്‌കാരത്തെ ഒട്ടും മതിക്കാത്ത ഒരു പെണ്‍കുട്ടിയായിട്ടാണ് ദീപ്തി സതി എത്തിയത്. എന്നാല്‍ കേരളത്തെയും കേരളത്തിന്റേത് മാത്രമായ ഓണാഘോഷത്തെയും ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ദീപ്തി. തന്റെ ഓണം ഓര്‍മകളെ കുറിച്ചും മഹാബലിയെ ആദ്യമായി കണ്ടതിനെ കുറിച്ചും ദീപ്തി പറയുന്നു.

കള്ളുകുടിയും പുകവലിയും മാത്രമല്ല, ലിപ് ലോക്കിനും ദീപ്തി സതി തയ്യാറാണ്: കാണൂ

എന്റെ അച്ഛന്‍ നോര്‍ത്ത് ഇന്ത്യനും അമ്മ മലയാളിയുമാണ്. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. അമ്മ ഉണ്ടാക്കി തരുന്ന ശര്‍ക്കര പായസമാണ് എന്റെ ഓണം ഓര്‍മയുടെ മധുരം. ഓണത്തിന് ഞാന്‍ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കും. അവരുടെ വീടുകളില്‍ പോകുകയും ചെയ്യും.

 deepthi-sathi

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി ഞാന്‍ കേരളത്തില്‍ വന്നത്. ഓണാഘോഷത്തിന്റെ ശരിക്കുള്ള മധുരം നുണഞ്ഞതും അപ്പോഴാണ്. മഹാബലിയെ കുറിച്ചുള്ള കഥകള്‍ കേട്ട് വളര്‍ന്നവരുടെ കൂട്ടത്തിലൊരാളാണ് ഞാനും.

ആദ്യമായി കൊമ്പന്‍ മീശയും രാജകീയ വേഷമൊക്കെ ധരിച്ച മഹാബലിയെ നേരില്‍ കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അന്ന് മഹാബലിയ്‌ക്കൊപ്പം നിന്ന് ഫോട്ടോയൊക്കെ എടുത്തു. അതാണ് ഓര്‍മയിലെ ഏന്റെ ഏറ്റവും നല്ല ഓണം- ദീപ്തി സതി പറഞ്ഞു.

English summary
My mom is a Malayali and my dad, a North Indian. Most of my Onam memories are from Mumbai, where I grew up. My mom used to make special Onam dishes along with my favourite dish, sarkara payasam on Thiruvonam and I also invited my friends, home. I even insisted that they come in a proper dress code, Kerala sari!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam