Don't Miss!
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- News
സൗജന്യ അരി ഒരു വര്‍ഷം കൂടി... കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനം
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Automobiles
മഹീന്ദ്ര ഥാർ ഫൈവ് ഡോർ 4x2 RWD വേർഷനിൽ; വെളിപ്പെടുത്തലുകളുമായി പുത്തൻ സ്പൈ ചിത്രങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല: സ്വര്‍ണ തോമസ്
പുതുമുഖതാരമായ സ്വര്‍ണ തോമസ് ഫ്ലാറ്റില്‍ നിന്നും വീണത് വലിയ വാര്‍ത്തയായിരുന്നു. ഏറെനാള്‍ ആശുപത്രിയില്‍ക്കഴിഞ്ഞ സ്വര്ണയെയും കുടുംബത്തെയും സഹായിക്കാന്‍ ചലച്ചിത്രസംഘടനകളൊന്നും മുന്നോട്ടുവന്നില്ലെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും ഇപ്പോള്‍ സ്വര്‍ണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വീഴ്ചമൂലമുണ്ടായ പരുക്കുകളെല്ലാം മാറി മുന്പത്തേക്കാള് ആരോഗ്യത്തോടെ സ്വര്‍ണ തിരിച്ചെത്തുകയാണ്.
സ്വര്‍ണ തോമസ് ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീഴുകയായിരുന്നില്ല ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തെ ശക്തിയായി നിഷേധിക്കുകയണ് താരം. കാല്‍വഴുതി വീണതാണെന്നും ആത്മഹത്യചെയ്യാനായി ചാടിയതായിരുന്നുവെങ്കില് താനിപ്പോള്‍ ജീവനോടെയുണ്ടാകുമായിരുന്നില്ലെന്നും സ്വര്‍ണ പറയുന്നു. ഒപ്പം തന്റേത് ആത്മഹത്യാശ്രമമാണെന്ന് ദയവായി ആരും വിശ്വസിക്കരുതെന്നും സ്വര്‍ണ പറയുന്നു.

ഡെക്കിപ്പനി പിടിപെട്ട് ചികിത്സയില്ക്കഴിയുന്നതിനിടെയാണ് സ്വര്‍ണയ്ക്ക് വീഴ്ച പറ്റിയത്. പുറത്തുപോയ അനിയനെ നോക്കാന്‍ വേണ്ടി ബാല്‍ക്കണിയിലേയ്ക്ക് പോയതാണെന്നും മഴവെള്ളം വീണുള്ള വഴുക്കില്‍ കാല്‍വഴുതിയാണ് താന്‍ അഞ്ചാം നിലയില്‍ നിന്നും താഴെവീണതെന്നും താരം പറയുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിനും നാഡികള്‍ക്കും ഗുരുതമായി പരുക്കേറ്റിട്ടുണ്ടെന്നായിരുന്നു സ്വര്‍ണയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്. സാധാരണ ജീവിതത്തിലേയ്ക്ക് സ്വര്‍ണയ്ക്ക് മടങ്ങിയെത്താന്‍ കഴിയുമോയെന്നകാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ ഫിസിയോ തെറാപ്പി പൂര്‍ത്തിയായാല്‍ ഒരു മാസത്തിനകം തനിയ്ക്ക് സാധാരണം ജീവിതത്തിലേയ്ക്ക് മടങ്ങാന്‍ കഴിയുമെന്ന് അതേ ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞുവെന്ന് സ്വര്‍ണ പറയുന്നു.
അഞ്ചുമാസമാണ് സ്വര്‍ണയ്ക്ക് ചികിത്സവേണ്ടിവന്നത്. ആദ്യചിത്രമായ ബഡ്ഡി റിലീസ് ചെയ്യുന്നതിനോടടുപ്പിച്ചായിരുന്നു സ്വര്‍ണ അപകടത്തില്‍പ്പെട്ടത്. തന്റെ ചികിത്സയ്ക്കുവേണ്ടി കുടുംബം ധനസഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്ന വാര്‍ത്ത സ്വര്‍ണ നിഷേദിച്ചു. ദീലീപ്, നാദിര്‍ഷ, ബാബു ആന്റണി തുടങ്ങിയവരെല്ലാം അവരവരുടെ ഇഷ്ടപ്രകാരം സഹായവുമായി എത്തുകയായിരുന്നുവെന്നും സ്വര്‍ണ പറഞ്ഞു.
ഇനി സിനിമയില്‍ സജീവമാകാനാണ് സ്വര്‍ണയുടെ തീരുമാനം. ആദി ബാലകൃഷ്ണന് സംവിധാനം ചെയ്യുന്ന പ്രണയകഥ, ഫഌറ്റ് നമ്പര്‍ 4ബി എന്നിവയാണ് സ്വര്ണയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.
-
കൊച്ചുമകൻ എന്നെ ഇടയ്ക്ക് അച്ഛാ എന്ന് വിളിക്കും; ഞാൻ ഷോക്ക് ആവും, അവനറിയില്ലല്ലോ; മേഘ്നയുടെ പിതാവ്
-
'ഞങ്ങളുടെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്, അതിന് കാരണമുണ്ട്!': ശ്രീവിദ്യയുടെ വരൻ
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്