»   » ഓ മൈ ഗോഡ്! സുരേഷ് ഗോപി തകര്‍ക്കുമോ?

ഓ മൈ ഗോഡ്! സുരേഷ് ഗോപി തകര്‍ക്കുമോ?

Posted By:
Subscribe to Filmibeat Malayalam

മങ്കി പെന്നിലെ സനൂപ് സന്തോഷ് എന്ന കൊച്ചു മിടുക്കന്റെ അഭിനയം മലയാളികള്‍ മറക്കില്ല. കുടുംബ പ്രേക്ഷകരുടെ കണ്ണു നനയിച്ച ബാലതാരമാണ് സനൂപ്. ഇനി നിങ്ങള്‍ കാണാന്‍ പോകുന്നത് ആദര്‍ശ് എന്ന കൊച്ചു മിടുക്കന്റെ കഥയാണ്. മൈ ഗോഡ് എന്ന ചിത്രവും കുസൃതി നിറഞ്ഞ ആണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. സനൂപിനെ ആദര്‍ശ് മറികടക്കുമോ എന്ന ചോദ്യം മൈ ഗോഡിന്റെ ട്രെയിലര്‍ കാണുമ്പോള്‍ ചോദിച്ചു പോകും.

പ്രശസ്ത താരം സുരേഷ് ഗോപിയും ഹണി റോസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മൈ ഗോഡ്. സമൂഹത്തിനൊരു സന്ദേശം നല്‍കാനാണ് മൈ ഗോഡ് എത്തുന്നത്. സുരോഷ് ഗോപി അതിശക്തമായ കഥാപാത്രവുമായിട്ടാണ് ചിത്രത്തിലൂടെ എത്തുന്നത്. എം.മോഹനനാണ് ഈ കുടുംബ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

mygod

ശ്രീനിവാസന്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, ലെന, രേഖ തുടങ്ങി പ്രശസ്ത താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു കുട്ടിയുടെ ജീവിതവും കുസൃതി നിറഞ്ഞ സന്ദര്‍ഭങ്ങളുമാണ് ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. ജിയോ മാത്യുവും നിജോ കുറ്റിക്കാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

English summary
My God is an Upcoming Malayalam Movie To be Released on December 4th,2015 Starring Suresh Gopi, Sreenivasan, Honey Rose, Lena, Joy Mathew, Master Adarsh
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam