»   » ആ വാര്‍ത്ത ഞെട്ടിച്ചില്ല പക്ഷേ ഡ്രൈവറെ വലച്ചുവെന്ന് വിജയരാഘവന്‍ !!

ആ വാര്‍ത്ത ഞെട്ടിച്ചില്ല പക്ഷേ ഡ്രൈവറെ വലച്ചുവെന്ന് വിജയരാഘവന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

തന്‍രെ മരണവാര്‍ത്തയെക്കുറിച്ച് മകനാണ് ആദ്യം അറിയിച്ചതെന്ന് വിജയരാഘവന്‍. സോഷ്യല്‍ മീഡിയയിലൂടെ അത്തരത്തിലൊരു പ്രചരണം നടക്കുന്ന ശ്രദ്ധയില്‍പ്പെടുത്തിയത് മകനാണെന്നും നടന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജീവിച്ചിരിക്കെ തന്നെ തന്‍റെ മരണവാര്‍ത്തയ്ക്ക് മറുപടി നല്‍കാന്‍ കഴിയുന്നതിനുള്ള ത്രില്ലാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശരിക്കും ബുദ്ധിമുട്ടിയത് വീട്ടുകാരും ഡ്രൈവറും

പ്രചരണം കൊണ്ട് ശരിക്കും ബുദ്ധിമുട്ടിലായത് വീട്ടുകാരും തന്‍റെ ഡ്രൈവറുമാണ്. നിരവധി ഫോണ്‍ കോളുകളാണ് അവരെ തേടിയെത്തിയത്.

മറുപടി നല്‍കുന്നതിന്‍റെ ത്രില്ലിലാണ്

ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതലുള്ള ആഹ്ലാദമാണ് തനിക്കിപ്പോള്‍. ഒരു മാസം മുമ്പ് ഷൂട്ടിങ്ങിനിടെ ആരോ എടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

പ്രചരിക്കുന്ന ചിത്രം

വിജയരാഘവന്റെ ഫോട്ടോ വെച്ച് വെച്ചിട്ടുള്ള ആംബുലന്‍സാണ് വാര്‍ത്തപ്രചരിക്കാന്‍ ഇടയായത്. വിജയ രാഘവന്‍ അഭിനയിക്കുന്ന 'രാമലീല' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണിത്. ചിത്രത്തില്‍ വിജയരാഘവന്റെ കഥാപാത്രം മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രംഗങ്ങളുമുണ്ട്.

ദീലീപ് ചിത്രത്തിലെ രംഗം

ലയണിന് ശേഷം ദിലീപ് എംഎല്‍എ ആയി എത്തുന്ന 'രാമലീല' ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. 125 കോടി പിന്നിട്ട പുലിമുരുകന് ശേഷം മുളകുപ്പാടം ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ് രാമലീല. ദിലീപ് നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ ഗോപിയാണ്.

English summary
Vijayaraghavan about fake news.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam