»   » കാഞ്ചനമാലയും മൊയ്തീനും വീണ്ടും ഒരുമിക്കുന്നു, ഈ ചിത്രത്തിന് വേണ്ടി, ഫസ്റ്റ് ലുക്ക് കാണൂ

കാഞ്ചനമാലയും മൊയ്തീനും വീണ്ടും ഒരുമിക്കുന്നു, ഈ ചിത്രത്തിന് വേണ്ടി, ഫസ്റ്റ് ലുക്ക് കാണൂ

Posted By: Nihara
Subscribe to Filmibeat Malayalam

എന്നു നിന്റെ മൊയ്തീനിലൂടെ മികച്ച താരജോഡികളായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ഈ താരജോഡികള്‍ വീണ്ടും ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. വസ്ര്താലങ്കാര രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച റോഷ്‌നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും അവര്‍ സ്വന്തമാക്കിയിരുന്നു.

അലംകൃതയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിനു മുന്നില്‍ ചങ്കു തകര്‍ന്ന് ദാവീദ് അച്ഛന്‍റെ മകള്‍ തന്നെ!

റോഷ്‌നി ദിനകര്‍ ആദ്യമായാണ് സംവിധാനത്തില്‍ കൈ വെയ്ക്കുന്നത്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനിലൂടെ പ്രേക്ഷക പ്രീതി കവര്‍ന്നെടുത്ത താരങ്ങളാണ് പൃഥ്വിരാജും പാര്‍വതിയും. മൊയ്തീനും കാഞ്ചനമാലയുമായി ഇവര്‍ ശരിക്കും ജീവിക്കുകയായിരുന്നു. കഥാപാത്രങ്ങളുമായി അത്രമേല്‍ ഇഴുകിച്ചേരാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു.

കാഞ്ചമാലയും മൊയ്തീനും വീണ്ടും എത്തുന്നു

വ്യത്യസ്തമായൊരു പ്രണയ കഥയുമായി എത്തുകയാണ് പൃഥ്വിരാജും പാര്‍വതിയും. ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങള്‍ ഒരുമിക്കുന്ന പുതിയ ചിത്രമായ മൈ സ്റ്റോറിക്ക് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

വീണ്ടുമൊരു പ്രണയ ചിത്രം

തൊണ്ണൂറുകളില്‍ തുടങ്ങുന്ന പ്രണയം ഇപ്പോഴത്തെ കാലത്ത് എത്തി നില്‍ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

വസ്ത്രാലങ്കാരത്തിന് പ്രത്യേക പരിഗണന

രണ്ട് കാലഘട്ടങ്ങളിലെ പ്രണയം ചിത്രീകരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് കോസ്റ്റിയൂം ഡിസൈനര്‍ കൂടിയായ സംവിധായികയ്ക്ക് കൃത്യമായി ധാരണയുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ജയ് യും താരയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പൃഥ്വിരാജും പാര്‍വതിയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്‍രെ രചന നിര്‍വഹിക്കുന്നത്.

സാങ്കേതിക മികവില്‍ അണിയിച്ചൊരുക്കുന്നു

സാങ്കേതിക മികവിന്റെ കാര്യത്തില്‍ ചിത്രം ഏറെ മുന്നിട്ടു നിക്കുമെന്നുള്ള ഉറപ്പ് സംവിധായിക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്തിരന്‍, ലിംഗ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറമാനായ ആര്‍ രത്‌നവേലുവാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

English summary
My Story first look poster is out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam