»   » പാര്‍വ്വതിയോടുള്ള അനിഷ്ടം മൈ സ്‌റ്റോറിയെ പത്മവ്യൂഹത്തിലാക്കുന്നു! നേരിടാനുള്ളത് കടുത്ത അഗ്നിപരീക്ഷണം

പാര്‍വ്വതിയോടുള്ള അനിഷ്ടം മൈ സ്‌റ്റോറിയെ പത്മവ്യൂഹത്തിലാക്കുന്നു! നേരിടാനുള്ളത് കടുത്ത അഗ്നിപരീക്ഷണം

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജും പാര്‍വ്വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനവും മേക്കിങ്ങ് വീഡിയോയും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മേക്കിങ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ആദ്യ ഗാനം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഫേസ്ബുക്കിലൂടെ പൃഥ്വിരാജാണ് ഗാനം പുറത്തുവിട്ടത്. പുതുവര്‍ഷം പ്രമാണിച്ച് 12 മണിയോടെയാണ് ഗാനം പുറത്തിറക്കിയത്.

പ്രിയദര്‍ശന്‍റെ രഹസ്യ ആശംസയെ പൊളിച്ചടുക്കി കല്യാണിയുടെ പോസ്റ്റ്, നീ ആരാണെന്നത് ലോകമറിഞ്ഞു!

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലൈക്കിന് പുറമെ ഡിസ്ലൈക്കും ലഭിക്കുന്നുണ്ട്. ഒരു ദിവസത്തിനുള്ളില്‍ രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായ്യിരത്തോളം ഡിസ് ലൈക്കാണ് ലഭിച്ചത്. ഡിസ് ലൈക്ക് ഇപ്പോഴും തുടരുകയാണ്.പാര്‍വ്വതിക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനവും ഗാനത്തിന് കീഴിലുണ്ട്. താരങ്ങളോടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ സിനിമയോട് തീര്‍ക്കേണ്ടതുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

മൈ സ്‌റ്റോറിയിലെ ഗാനം പുറത്തിറങ്ങി

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ മൈ സ്‌റ്റോറിയിലെ ഗാനം പുറത്തിറങ്ങി. മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്.

മേക്കിങ് വീഡിയോയ്ക്ക് പിന്നാലെ

പതുങ്ങി എന്ന തുടങ്ങുന്ന ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോയാണ് ആദ്യം പുറത്തുവിട്ടത്. മൈ സ്‌റ്റോറിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട മേക്കിങ്ങ് വീഡിയോ കാണൂ.

സോറി രാജുവേട്ടാ

ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. സോറി രാജുവേട്ടാ, എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്തിട്ടുള്ളത്.

പാര്‍വ്വതിയോടുള്ള അനിഷ്ടം

മുന്‍പ് അരങ്ങേറിയ വിവാദം അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന തരത്തിലുളള കമന്റുകളാണ് ഗാനത്തിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോശമായ ഭാഷയിലുള്ള കമന്റും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരസ്‌ക്കരിക്കേണ്ട കാര്യമുണ്ടോ?

പൃഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും മാത്രം സിനിമയല്ല ഇത്. ഒരുപാട് ആളുകള്‍ കഷ്ടപ്പെട്ടതിന്റെ ഫലമാണ്. പാര്‍വ്വതി നമ്മുടെ സഹോദരിയല്ലേ, ക്ഷമിച്ചൂടെയന്നാണ് ഒരാള്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.

വ്യക്തി വിദ്വേഷം തീര്‍ക്കാനുള്ള ഇടമല്ല

ഒരു വ്യക്തിയോടുള്ള വിരോധം ആ വ്യക്തി അഭിനയിച്ച സിനിമയോട് തീര്‍ക്കുന്നതില്‍ കാര്യമില്ലെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചിട്ടുള്ളത്. സംവിധാന രംഗത്ത് തുടക്കം കുറിക്കുന്ന വ്യക്തിയേയും നിര്‍മ്മാതാവിനെയുക്കുറിച്ച് കൂടി വിമര്‍ശകര്‍ ഓര്‍ക്കണം. സിനിമ കണ്ടതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്രകടനം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പൃഥ്വിരാജും പാര്‍വ്വതിയും വീണ്ടുമെത്തുന്നു

എന്ന് നിന്റെ മൊയ്തീനിലൂടെ മികച്ച താരജോഡികളായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി.വസ്ത്രാലങ്കാര രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച റോഷ്‌നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും അവര്‍ സ്വന്തമാക്കിയിരുന്നു.

വീണ്ടുമൊരു പ്രണയ ചിത്രം

തൊണ്ണൂറുകളില്‍ തുടങ്ങുന്ന പ്രണയം ഇപ്പോഴത്തെ കാലത്ത് എത്തി നില്‍ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് കാലഘട്ടങ്ങളിലെ പ്രണയം ചിത്രീകരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയായ സംവിധായികയ്ക്ക് കൃത്യമായി ധാരണയുണ്ട്.

ചിത്രങ്ങള്‍ വൈറലായിരുന്നു

ജയ് യും താരയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പൃഥ്വിരാജും പാര്‍വതിയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. സാങ്കേതിക മികവിന്റെ കാര്യത്തില്‍ ചിത്രം ഏറെ മുന്നിട്ടു നില്‍ക്കുമെന്നുള്ള ഉറപ്പ് സംവിധായിക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്തിരന്‍, ലിംഗ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറമാനായ ആര്‍ രത്‌നവേലുവാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

English summary
My Story first song gets more dislikes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X