Just In
- 56 min ago
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
- 1 hr ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 2 hrs ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 3 hrs ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
Don't Miss!
- Lifestyle
മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്റൂട്ടിലുണ്ട്
- Finance
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ
- News
സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- Sports
ബ്രിസ്ബണില്‍ കുല്‍ദീപിന് പകരം എന്തുകൊണ്ട് സുന്ദറെ കളിപ്പിച്ചു? രഹാനെ പറയുന്നു
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൈ സ്റ്റോറിയെ തോല്‍പ്പിക്കുന്നത് പൃഥ്വിയോടും പാര്‍വ്വതിയോടുമുള്ള പകയാണോ? കളക്ഷന്‍ റിപ്പോര്‍ട്ട്..
തെലുങ്ക്, കന്നഡ, തമിഴ് സിനിമാ രംഗത്ത് പ്രശ്സതയായ കോസ്റ്റ്യൂം ഡിസൈനറാണ് റോഷ്നി ദിനകര്‍. കോസ്റ്റ്യൂം ഡിസൈനറില്‍ നിന്നും സംവിധാനമെന്ന സ്വപ്നത്തിലേക്ക് രോഷ്നി എത്തിയിരുന്നു. അന്യാഭാഷ ചിത്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടും മലയാളത്തിലേക്കായിരുന്നു റോഷ്നി സംവിധാനം ചെയ്ത സിനിമ എത്തിയത്.
മലയാള സിനിമയെ കൊള്ളയടിക്കാന്‍ 2 കള്ളന്മാര്! അടപടലം ട്രോളുകളുമായി കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും
മലയാളത്തിലെ മികച്ച താരജോഡികളായ പൃഥ്വിരാജിനെയും പാര്‍വ്വതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്നി സംവിധാനം ചെയ്ത സിനിമയാണ് മൈ സ്റ്റോറി. ജൂലൈ ആറിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ സിനിമയെ തകര്‍ക്കാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്ന് സംവിധായിക വ്യക്തമാക്കിയിരുന്നു. എന്നിട്ടും മോശമില്ലാത്ത പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്.
ഇത്തിക്കര പക്കിയ്ക്ക് പണി കൊടുത്ത് കൊച്ചുണ്ണി! കൊലമാസ് ട്രെയിലറുമായി കായംകുളം കൊച്ചുണ്ണി..

മൈ സറ്റോറി
എന്ന് നിന്റെ മൊയ്തീന് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണ് മൈ സറ്റോറി. ശങ്കര്‍ രാമകൃഷ്ണന് തിരക്കഥ ഒരുക്കിയ ചിത്രം റോഷ്നി ദിനകര്‍ ഫിലിംസിന്റെ ബാനറില്‍ ദിനകര്‍ ഒ.വിയും റോഷ്നി ദിനകറും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പോര്‍ച്ചുഗല്ലില്‍ നിന്നും ചിത്രീകരിച്ച മൈ സ്റ്റോറി ഒരു മെലോ ഡ്രാമയാണ്. പൃഥ്വിയുടെയും പാര്‍വ്വതിയുടെയും മനോഹരമായൊരു പ്രണയകഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്.

പ്രതിസന്ധികള്‍...
കോസ്റ്റ്യൂം ഡിസൈനിങ്ങിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പ്രശസ്തയായി മാറിയ ആളാണ് റോഷ്നി ദിനകര്‍. റോഷ്നി സംവിധാനം ചെയ്ത കന്നിച്ചിത്രത്തിന് ചിത്രീകരണം മുതല്‍ ഓരോ സമയത്തും പ്രശ്നങ്ങള്‍ മാത്രമായിരുന്നു ഉണ്ടായത്. വലിയ പ്രതിസന്ധികള്‍ മറികടന്നായിരുന്നു സിനിമ റിലീസിനെത്തിയത്. എന്നാല്‍ റിലീസിനെത്തിയതിന് ശേഷവും പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നുള്ളതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റോഷ്നി തന്നെയാണ് സിനിമ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞത്.

സൈബര്‍ ആക്രമണം..
മമ്മൂട്ടിയുടെ കസബ എന്ന സിനിമയെ കുറിച്ച് പാര്‍വ്വതി നടത്തിയ വിവാദ പരാമര്‍ശമായിരുന്നു മൈ സ്റ്റോറിയെ ബാധിച്ച ആദ്യ പ്രശ്നം. സിനിമയില്‍ നിന്നും പുറത്ത് വരുന്ന പാട്ടുളും ട്രെയിലറുകളും ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഡിസ്ലൈക്ക് ചെയ്യുകയായിരുന്നു. ഇപ്പോള്‍ സിനിമയ്ക്കെതിരെ സൈബര്‍ ലോകത്ത് വ്യാപകമായി കുപ്രചരണം നടക്കുകയാണെന്നാണ് റോഷ്നി പറയുന്നത്. പൃഥ്വിരാജിനോടും പാര്‍വ്വതിയോടുമുള്ള വിരോധമാണ് ഇതിന് കാരണമെന്നും സംവിധായിക പറഞ്ഞിരുന്നു.

മോശമില്ലാത്ത പ്രകടനം
സിനിമയ്ക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളൊക്കെ ഒരു വഴിക്കാണെങ്കിലും നല്ല സിനിമയെ തോല്‍പ്പിക്കാന്‍ പാടില്ല. മോശമില്ലാത്ത സിനിമയെന്ന അഭിപ്രായമാണ് മൈ സ്റ്റോറിക്ക് ലഭിക്കുന്നത്. നവാഗത സംവിധായിക ആയതിനാല്‍ പരിചയക്കുറവ് മാത്രം ഒരു പോരായ്മ ആണ്. അതല്ലാതെ മാറ്റി നിര്‍ത്താന്‍ മാത്രം മോശം സിനിമ അല്ലെന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്. സിനിമയില്‍ പൃഥ്വിയും പാര്‍വ്വതിയും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

കളക്ഷന്‍ റിപ്പോര്‍ട്ട്..
കേരളത്തില്‍ മാത്രമല്ല സംസ്ഥാനത്തിന് പുറത്തും സിനിമ റിലീസ് ചെയ്തിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സിലും വലിയ സ്വീകരണം തന്നെയായിരുന്നു ലഭിച്ചിരുന്നത്. റിലീസ് ദിവസം 22 ഷോ ആയിരുന്നു മൈ സ്റ്റോറിയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ നിന്നും 3.95 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ ദിവസത്തേക്കാള്‍ പിന്തുണ അടുത്ത ദിവസങ്ങളില്‍ കിട്ടിയിരുന്നു. മൂന്നാം ദിവസം 4.31 ലക്ഷം നേടിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 12.16 ലക്ഷം നേടിയിരിക്കുകയാണ്. ഇത് അത്ര മോശം കളക്ഷനൊന്നുമല്ല.