For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് നട്ടെല്ലുള്ള യുവരാജാവാണ്! മൈ സ്റ്റോറിയെ തകര്‍ക്കാന്‍ നോക്കിയവര്‍ എവിടെ?

  |
  മൈസ്റ്റോറി ഫിസ്റ് ഡേ കളക്ഷൻ ഇങ്ങനെ | filmibeat Malayalam

  കോസ്റ്റിയൂം ഡിസൈനറായ രോഷ്‌നി ദിനകര്‍ ഇന്നലെ മുതല്‍ സംവിധായികയാണ്. നാല് വര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് രോഷ്‌നിയുടെ കന്നിച്ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തും അല്ലാതെയുമായി നിരവധി പ്രതിസന്ധികള്‍ ഉടലെടുത്തിരുന്നു.

  my-story-movie-first-day-collection

  എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും മറികടന്നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിലെ പാട്ടുകള്‍ക്കും ട്രെയിലറിനുമടക്കം ഡിസ്‌ലൈക്കുകള്‍ കിട്ടുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ റിലീസിനെത്തിയ സിനിമ മോശമില്ലാത്ത പ്രകടനം നടത്തിയിരിക്കുകയാണ്. ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെയാണ്..

  മൈ സറ്റോറി

  മൈ സറ്റോറി

  കന്നഡ- തെലുങ്ക്- തമിഴ് സിനിമാ രംഗത്ത് കോസ്റ്റ്യൂം ഡിസൈനറായി പ്രശസ്തയായി മാറിയ ആളാണ് രോഷ്‌നി ദിനകര്‍. രോഷ്‌നിയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു ജൂലൈ ആറിന് തിയറ്ററുകളിലേക്ക് എത്തിയത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ചിത്രം രോഷ്നി ദിനകര്‍ ഫിലിംസിന്റെ ബാനറില്‍ ദിനകര്‍ ഒ.വിയും രോഷ്‌നി ദിനകറും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പോര്‍ച്ചുഗല്ലില്‍ നിന്നും ചിത്രീകരിച്ച സിനിമ ഒറു മെലോ ഡ്രാമയാണ്.

  കൂട്ടുകെട്ടിലെത്തിയ ചിത്രം..

  കൂട്ടുകെട്ടിലെത്തിയ ചിത്രം..

  പൃഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും ഈ വര്‍ഷത്തെ ആദ്യ സിനിമയായിട്ടാണ് മൈ സ്റ്റോറി എത്തിയിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ ഹിറ്റായതിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഇവര്‍ക്കൊപ്പം ഗണേശ് വെങ്കിട്ടരാമന്‍, സണ്ണി വെയിന്‍, മനോജ് കെ ജയന്‍, സഞ്ജു ശിവറാം, മണിയന്‍പിള്ള രാജു തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. ബികെ ഹരിനാരായണന്‍ വരികളെഴുതി ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഏഴോളം പാട്ടുകളാണ് സിനിമയിലുള്ളത്. അതും പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു.

   സിനിമയുടെ ഇതിവൃത്തം..

  സിനിമയുടെ ഇതിവൃത്തം..

  പോര്‍ച്ചുഗലില്‍ നിന്നും നടക്കുന്ന കഥയില്‍ പൃഥ്വിരാജും പാര്‍വ്വതിയും സിനിമാ താരങ്ങളായി തന്നെയാണ് അഭിനയിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ ഉണ്ടാവുന്ന തീവ്ര പ്രണയവും അതിന് ശേഷം ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഇരുപത് വര്‍ഷം മുന്‍പ് നടക്കുന്ന കഥയാണ് സിനിമയിലൂടെ പറയുന്നതും. മൈ സ്റ്റോറിയില്‍ പൃഥ്വിയുടെയും പാര്‍വ്വതിയുടെയും ഗംഭീര പ്രകടനമായിരുന്നു എന്ന അഭിപ്രായം വന്നിരിക്കുകയാണ്.

  കളക്ഷന്‍..

  കളക്ഷന്‍..

  ഡീഗ്രേഡിംഗ് ഭീഷണി നിലനില്‍ക്കുന്ന സിനിമയാണെങ്കിലും നല്ല സിനിമയെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് മടിയില്ല. അതിനാല്‍ മൈ സ്റ്റോറിയുടെ പ്രകടനം മോശമാവില്ല. മികച്ച തുടക്കം കിട്ടിയ സിനിമ കളക്ഷനിലും തരംഗമാവും. കേരളത്തിലും സംസ്ഥാനത്തിന് പുറത്തും ഇന്നലെ തന്നെ സിനിമ റിലീസിനെത്തിയിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ഗംഭീര സ്വീകരണമായിരുന്നു. റിലീസ് ദിവസം 22 ഷോ ആയിരുന്നു മൈ സ്റ്റോറിയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ നിന്നും 3.95 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ മോശമില്ലാത്ത പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

  English summary
  My Story movie first day collection
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X