»   » പാര്‍വതിയോടുള്ള അനിഷ്ടം ഡിസ് ലൈക്കുകളായി, പൃഥ്വിയുടെ മൈ സ്റ്റോറിയിലെ രണ്ടാം ഗാനവും പെട്ടു!

പാര്‍വതിയോടുള്ള അനിഷ്ടം ഡിസ് ലൈക്കുകളായി, പൃഥ്വിയുടെ മൈ സ്റ്റോറിയിലെ രണ്ടാം ഗാനവും പെട്ടു!

Written By:
Subscribe to Filmibeat Malayalam

സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഗാനങ്ങള്‍ തരംഗമായി മാറാറുണ്ട്. പാര്‍വതിയും പൃഥ്വിരാജും നായികാനായകന്‍മാരായെത്തുന്ന മൈ സ്‌റ്റോറിയിലെ ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. പാര്‍വതിയോടുള്ള അനിഷ്ടം ഡിസ് ലൈക്കുകളായാണ് പുറത്തുവന്നത്. രാജ്യാന്താര ചലച്ചിക്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തില്‍ മെഗാസ്റ്റാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതാണ് ആരാധകരെ പ്രകോപ്പിച്ചത്. ഏറ്റവും കൂടുതല് ഡിസ് ലൈക്കുകളായിരുന്നു ആദ്യ ഗാനം വാരിക്കൂട്ടിയത്. അതുകൊണ്ട് തന്നെ രണ്ടാമത്തെ ഗാനം പുറത്തുവിടുമ്പോഴും ഈ ആശങ്ക അണിയറപ്രവര്‍ത്തകരുടെ മനസ്സിലുണ്ട്.

19 ദിവസം കൊണ്ട് ആദി കൈവരിച്ച നേട്ടം? ആ റെക്കോര്‍ഡ് ഇനി പ്രണവിന് സ്വന്തം, ആദി കുതിപ്പ് തുടരുന്നു!


മാമാങ്കത്തില്‍ മമ്മൂട്ടിക്ക് നാല് ഗെറ്റപ്പുകള്‍, സ്‌ത്രൈണ ഭാവത്തിലും എത്തുമെന്ന് നിര്‍മ്മാതാവ്!


മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിടുമെന്നറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരം ഗാനം പങ്കുവെച്ചത്. കഥകള്‍ ചൊല്ലും എന്ന ഗാനവുമായാണ് ഇത്തവണ എത്തിയിട്ടുള്ളത്. പ്രണയവും വിരഹവുമൊക്കെ നിറഞ്ഞതാണ് ഈ ഗാനം. നേരത്തെ പുറത്തുവന്ന ഗാനത്തില്‍ സന്തോഷമാണ് നിറഞ്ഞു നിന്നതെങ്കില്‍ ഈ ഗാനത്തില്‍ വിരഹവും മിസ്സിങ്ങുമെല്ലാമുണ്ട്.


പാര്‍വതിയും പൃഥ്വിയും വീണ്ടുമെത്തുന്നു

എന്ന് നിന്റെ മൊയ്തീനിലെ മികച്ച പ്രകടനത്തോടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പാര്‍വതിയും പൃഥ്വിരാജും ഈ സിനിമയിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. ഈ ഗാനം പ്രേക്ഷകര്‍ സ്വീകരിക്കുന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.


വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ വിടാതെ മൈ സ്റ്റോറിയെ പിന്തുടര്‍ന്നിരുന്നു. പൃഥ്വിരാജിന്‍റെ ഡേറ്റുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങള്‍ വിവാദമായിരുന്നു. പിന്നീട് പാര്‍വതിയുടെ നേര്‍ക്കായി അത് മാറിയെന്ന് മാത്രം.


അടിസ്ഥാനരഹിതമായ ആരോപണങ്ങളായിരുന്നു പ്രചരിച്ചത്

മൈ സ്റ്റോറിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ പലതും അടിസ്ഥാനരഹിതമായിരുന്നുവെന്ന് വ്യക്തമാക്കി പാര്‍വതി രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ് ഡേറ്റ് നല്‍കിയില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടയിലായിരുന്നു പാര്‍വതി വിശദീകരണവുമായി എത്തിയത്.


ഡിസ് ലൈക്കില്‍ റെക്കോര്‍ഡ്

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലൈക്കിന് പുറമെ ഡിസ് ലൈക്കും ലഭിച്ചിരുന്നു. ഒരു ദിവസത്തിനുള്ളില്‍ രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായ്യിരത്തോളം ഡിസ് ലൈക്കാണ് ലഭിച്ചത്. പാര്‍വ്വതിക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.


ആദ്യ ഗാനത്തിന് പിന്നാലെ അടുത്ത ഗാനമെത്തി

ജനുവരി ഒന്നിനായിരുന്നു ആദ്യ ഗാനം പുറത്തിറങ്ങിയത്. അതിന് പിന്നാലെയാണ് രണ്ടാമത്തെ ഗാനം പുറത്തുവിട്ടത്. ഈ ഗാനത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.


പൃഥ്വിരാജിന്‍റെ ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ പൃഥ്വിരാജാണ് കഥകള്‍ ചൊല്ലും എന്ന ഗാനം പുറത്തുവിട്ടത്. ഗാനത്തിന്റെ യൂട്യൂബ് ലിങ്കും താരം നല്‍കിയിട്ടുണ്ട്.സംവിധായിക റോഷ്നി ദിനകറും ഗാനം ഷെയര്‍ ചെയ്തിട്ടുണ്ട്.


വീണ്ടുമൊരു പ്രണയ ചിത്രം

തൊണ്ണൂറുകളില്‍ തുടങ്ങുന്ന പ്രണയം ഇപ്പോഴത്തെ കാലത്ത് എത്തി നില്‍ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് കാലഘട്ടങ്ങളിലെ പ്രണയം ചിത്രീകരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയായ സംവിധായികയ്ക്ക് കൃത്യമായി ധാരണയുണ്ട്.


ഗാനം കാണൂ

മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം കാണൂ.


English summary
My Story second song is out now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam