Just In
- 58 min ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 1 hr ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വേറെ വഴിയില്ല, ഒടുവില്‍ പൃഥ്വിരാജ് വഴങ്ങി... മൈ സ്റ്റോറി പൂര്‍ത്തിയാക്കും! ലൂസിഫര്‍ വൈകുമോ???
മലയാള സിനിമയിലെ യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് അടുത്ത കാലത്തായി വിവാദങ്ങളിലാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ പൃഥ്വിരാജ് കാണിച്ച തിടുക്കത്തിന്റെ പേരില്‍ ഒരു വിഭാഗം പൃഥ്വിക്ക് എതിരെ തിരിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പൃഥ്വിരാജ് കാരണം സിനിമയുടെ ചിത്രീകരണം പാതി വഴിയിലായി എന്ന പരാതിയുമായി സംവിധായിക റോഷ്നി ദിനകര്‍ രംഗത്തെത്തിയത്.
യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ ബിജു മേനോന് തന്നെ, ആളും ആരവവുമില്ലാതെ ഷെര്‍ലക് ടോംസ് പണം വാരുന്നു!
ലോഹിതദാസിനേയും ബാലചന്ദ്ര മേനോനേയും വെട്ടി, പിന്നെയാ ദുല്‍ഖര്‍! സോളോ ആദ്യ ഇരയല്ല...
തന്റെ സിനിമ പൂര്‍ത്തിയാക്കാതെ പൃഥ്വിരാജ് വേറെ സിനിമയ്ക്ക് ഡേറ്റ് നല്‍കിയെന്ന് കാണിച്ച് റോഷ്നി ഫിലിം ചേമ്പറിനെ സമീപിച്ചു. ഒടുവില്‍ ചേംബര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

മൈ സ്റ്റോറി
2002 മുതല്‍ സിനിമയില്‍ സജീവമായുള്ള കോസ്റ്റിയൂം ഡിസൈനര്‍ റോഷ്നി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി. ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോഷ്നിയും ഭര്‍ത്താവ് ദിനകറും ചേര്‍ന്നാണ് ചിത്രം നിര്മിതക്കുന്നത്.

ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി
മൈ സ്റ്റോറിയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിത് യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു. 31 ദിവസത്തെ ചിത്രീകരണത്തിനായി 13 കോടിയോളം രൂപ ചെലവഴിച്ചിരുന്നു. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഒന്ന് വരെയായിരുന്നു ചിത്രീകരണം.

ഡേറ്റ് തര്‍ക്കം
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കെയാണ് പൃഥ്വിരാജിന്റെ ഡേറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. രണ്ടാം ഷെഡ്യൂളില്‍ സഹകരിക്കാതെ പൃഥ്വിരാജ് അഞ്ജലി മേനോന് ചിത്രത്തിന് ഡേറ്റ് നല്‍കുകയായിരുന്നു.

ഫിലിം ചേംബറിനെ സമീപിച്ചു
മൈ സ്റ്റോറിയുടെ ആദ്യ ഷെഡ്യൂളിന് ശേഷം പൃഥ്വിരാജ് ഡേറ്റ് നല്‍കാതെ വന്നതോടെ റോഷ്നി ദിനകര്‍ ഫിലിം ചേംബറിനെ സമീപിക്കുകയായിരുന്നു. സിനിമ പൂര്‍ത്തിയാക്കണമെന്ന് ചേംബര്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടതോടെയാണ് പൃഥ്വിരാജ് സമ്മതിച്ചത്.

പതിനഞ്ച് ദിവസത്തെ ഡേറ്റ്
പതിനഞ്ച് ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് മൈ സ്റ്റോറിക്ക് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ ഒന്ന് വരെ. ഈ സമയത്ത് ഇന്ത്യയില്‍ ചിത്രീകരിക്കാനുള്ള ഭാഗങ്ങളില്‍ പൃഥ്വിരാജ് അഭിനയിക്കും.

പ്രധാന ലൊക്കേഷന്‍ യൂറോപ്പ്
മൈ സ്റ്റോറിയുടെ പ്രധാന ലൊക്കേഷന്‍ യൂറോപ്പാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളും യൂറോപ്പിലാണ് ചിത്രീകരിക്കുന്നത്. ഇതിനായി ജനുവരിയിലാണ് പൃഥ്വിരാജ് ഡേറ്റ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ രണ്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്.

പാര്‍വതിയും പൃഥ്വിരാജും
എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിന് ശേഷം പാര്‍വതിയും പൃഥ്വിരാജും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് മൈ സ്റ്റോറി. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചെന്നൈ എക്സ്പ്രസ്, ദില്‍വാലെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി ഡൂബ്ലിയാണ് ഛായഗ്രഹകന്‍.

ആട് ജീവിതം
ബ്ലസി സംവിധാനം ചെയ്യുന്ന ആട് ജീവിതം പൃഥ്വിരാജിന്റെ കരിയിറിലെ ശ്രദ്ധേയമായി പ്രൊജക്ടാണ്. നവംബര്‍ മുതലുള്ള ഒന്നര വര്‍ഷമായിരുന്നു ചിത്രത്തിനായി പൃഥ്വിരാജ് നീക്കി വച്ചിരുന്നത്. മെയ് മാസത്തിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ആരംഭിക്കുക. എന്നാല്‍ ചിത്രം വൈകാനുള്ള സാധ്യതയാണ് കാണുന്നത്.