»   » മൈ സ്റ്റോറിയെ രക്ഷിക്കാന്‍ മെഗാസ്റ്റാര്‍, ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്!

മൈ സ്റ്റോറിയെ രക്ഷിക്കാന്‍ മെഗാസ്റ്റാര്‍, ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്!

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കസബയിലെ രാജന്‍ സ്‌കറിയയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് പാര്‍വതിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. മമ്മൂട്ടിയുടെ ആരാധകരെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവരായിരുന്നു താരത്തിനെ രൂക്ഷമായി വിമര്‍ശിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ടീസറും പുറത്തുവിട്ടപ്പോള്‍ ഡിസ് ലൈക്കുകളുടെ പെരുമഴയായിരുന്നു. ഇതാദ്യമായാണ് ഇത്തരത്തിലൊരു പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ തീരുമാനത്തിന് പിന്തുണയുമായി അവരെത്തി, പൃഥ്വി ആഗ്രഹിച്ചത് പോലെ


പാര്‍വതിയുമായി ബന്ധപ്പെട്ട അതിരുകടക്കുന്നതിനിടയിലാണ് പ്രതികരണവുമായി മെഗാസ്റ്റാര്‍ നേരിട്ട് രംഗത്തെത്തിയത്. തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെയാണ് ആരാധകരെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവര്‍ പിന്‍വാങ്ങിയത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.


സുപ്രിയയുടെയും പൃഥ്വിയുടെയും മോഹം പൂവണിഞ്ഞു, സന്തോഷവാര്‍ത്ത പുറത്തുവിട്ട് പൃഥ്വിരാജ്, കാണൂ!


മെഗാസ്റ്റാര്‍ പുറത്തുവിട്ടു

നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറിയുടെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ആരായിരിക്കു ം ട്രെയിലര്‍ പുറത്തുവിടുന്നതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.


പൃഥ്വിക്കും പാര്‍വതിക്കും പിന്തുണ

സിനിമയിലെ നായികനായകന്‍മാരായ പൃഥ്വിരാജിനും പാര്‍വതിക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അദ്ദേഹം പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.


പൃഥ്വിയടക്കമുള്ളവര്‍ ഷെയര്‍ ചെയ്തു

പൃഥ്വിരാജും സംവിധായിക റോഷ്‌നി ദിനകറുമുള്‍പ്പടെ നിരവധിപേര്‍ മമ്മൂട്ടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിടുന്നതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.


സഹോദരതുല്യമായ ബന്ധം

മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍ സഹോദര തുല്യമായ ബന്ധമാണ്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ പൃഥ്വിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി താരം കൂടെയുണ്ടായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയും സൂപ്പര്‍ഹിറ്റായിരുന്നു.


ഡിസ് ലൈക്കുകള്‍ നേടി ചരിത്രത്തിലിടം നേടി

മൈ സ്റ്റോറിയുടെ ടീസര്‍, ഗാനം തുടങ്ങിയവ റിലീസ് ചെയ്തപ്പോള്‍ ഡിസ് ലൈക്കുകളുടെ പൂരമായിരുന്നു. ഡിസ് ലൈക്കുകളിലൂടെയാണ് ഈ സിനിമ റെക്കോര്‍ഡ് സൃഷ്ടിച്ചത്.


പാര്‍വതിയുടെ വിമര്‍ശനം

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയില്‍ മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധമായ ഡയലോഗുകളെ പാര്‍വതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാജന്‍ സ്‌കറിയ എന്ന പോലീസുകാരനായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെട്ടത്.


ആരാധകര്‍ കൊന്നുകൊലവിളിച്ചു

മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി നിരവധിപേരാണ് രംഗത്തുവന്നത്. സഭ്യമല്ലാത്ത തരത്തിലുള്ള വിമര്‍ശനം കൂടിയായപ്പോള്‍ താരം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവമായി ബന്ധപ്പെട്ട് പോലീസ് ചിലരെ അറസ്റ്റ് ചെയ്തിരുന്നു.


മമ്മൂട്ടിയുടെ പ്രതികരണം

തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പാര്‍വതിയെ വിളിച്ച് നേരത്തെ തന്നെ ഇക്കാര്യത്തില്‍ തന്റെ നിലപാടിനെക്കുറിച്ച് അറിയിച്ചിരുന്നുവെന്നുമായിരുന്നു മമ്മൂട്ടി വ്യക്തമാക്കിയത്.


ട്രെയിലര്‍ കാണൂ!

മൈ സ്റ്റോറിയുടെ ട്രേയിലര്‍ കാണൂ.English summary
Mammootty released My Story trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam