»   » എന്റെ ഭാര്യ ആ സിനിമ കണ്ട് പേടിച്ചു കരഞ്ഞു എന്ന് ആസിഫ് അലി, ഏതാണ് ആ സിനിമ?

എന്റെ ഭാര്യ ആ സിനിമ കണ്ട് പേടിച്ചു കരഞ്ഞു എന്ന് ആസിഫ് അലി, ഏതാണ് ആ സിനിമ?

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനയ സാധ്യതകള്‍ ഒരുപാടുള്ള കഥാപാത്രങ്ങള്‍ അധികമൊന്നും ആസിഫ് അലിയ്ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ കിട്ടിയ വേഷങ്ങളത്രെയും പരമാവധി മികച്ചതാക്കാന്‍ ആസിഫ് എന്നും ശ്രമിച്ചിട്ടുണ്ട്. സമീപകാലത്തെ ചില പരാജയ ചിത്രങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയ ചില മികച്ച ചിത്രങ്ങളും ആസിഫ് അലിയുടെ കരിയറില്‍ കാണാം.

എടുത്ത് പറയാന്‍ ഒരു കഥാപാത്രമില്ല, പല സിനിമകളും റിലീസ് ചെയ്തത് പോലും അറിഞ്ഞില്ല, ആസിഫിന്റെ പരാജയം!!


അത്തരത്തില്‍ ഒരു കഥാപാത്രമാണ് അപ്പോത്തിക്കരി എന്ന ചിത്രത്തിലെ പ്രതാപന്‍. ജയസൂര്യയ്‌ക്കൊപ്പം മികച്ച അഭിനയമായിരുന്നു ചിത്രത്തില്‍ ആസിഫിന്റെയും. ആ സിനിമ കണ്ട് തന്റെ ഭാര്യ കരഞ്ഞു എന്നാണ് ആസിഫ് പറഞ്ഞത്.


അപ്പോത്തിക്കരി

സുരേഷ് ഗോപി, ആസിഫ് അലി, ജയസൂര്യ, അഭിരാമി, മീരാ നന്ദന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രമാണ് അപ്പോത്തിക്കരി. മെഡിക്കല്‍ രംഗത്തെ അറിയാക്കഥകളെ കുറിച്ച് പറയുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു തിരിച്ചറിവാണ് നല്‍കിയത്.


എനിക്ക് പേടിയുണ്ടായിരുന്നു

ആ സിനിമയുടെ കഥ പറഞ്ഞുകേട്ടപ്പോള്‍ തനിക്ക് പേടിയുണ്ടായിരുന്നു എന്ന് ആസിഫ് അലി പറയുന്നു. മാധന് രാംദാസ് എന്ന സംവിധായകന്റെ രണ്ട് വര്‍ഷത്തോളം അതിന്റെ പ്രി പ്രൊഡക്ഷന്‍ നടത്തിയിട്ടുണ്ട്. അത്രയേറെ ആ ചിത്രത്തിലെ ഓരോ ചെറിയ കാര്യങ്ങളും അദ്ദേഹം നിരീക്ഷിച്ച് കണ്ടെത്തി പറഞ്ഞു തരും. കൂടുതല്‍ അറിയുന്തോറും എനിക്ക് ഭയമായിരുന്നു.


ഭാര്യ കരഞ്ഞു

എന്റെ ഭാര്യ സമ അപ്പോത്തിക്കരി എന്ന ചിത്രം കണ്ട് പേടിച്ചു കരഞ്ഞിട്ടുണ്ട്. എനിക്കറിയാവുന്ന ചെറിയ കുട്ടികള്‍ പലരും ആ സിനിമ കണ്ടതിന് ശേഷം ഫ്രിഡ്ജ് തുറക്കാന്‍ പേടിച്ചതായും അറിയാം. അതില്‍ ആസിഫ് അങ്കിളുണ്ടാവും എന്ന പേടിയായിരുന്നുവത്രെ.


ജയസൂര്യക്കൊപ്പം

ചിത്രത്തില്‍ ജയേട്ടന്‍ (ജയസൂര്യ) അത്രയേറെ പ്രയത്‌നിച്ചാണ് അഭിനയിച്ചത്. ഫ്രൂട്‌സും സലാടും മാത്രം കഴിച്ച്, ഷൂട്ട് കഴിഞ്ഞാല്‍ ഉടന്‍ വര്‍ക്കൗട്ട് ചെയ്ത്.. അത്രയേറെ കഥാപാത്രമായി മാറിയിരുന്നു ജയേട്ടന്‍. അത്തരമൊരു നടനൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളും അതിനനുസരിച്ച് ഹാര്‍ഡ് വര്‍ക്ക് ചെയ്യണം. അതുകൊണ്ട് തന്നെ ഞാന്‍ വളരെ സൂക്ഷിച്ച് ചെയ്ത ഒരു കഥാപാത്രമാണ് അപ്പോത്തിക്കരി- ആസിഫ് അലി പറഞ്ഞു.

English summary
My Wife Cried Out Seeing That, Says Asif Ali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam