»   » ഭാര്യയും കുടുംബവും തള്ളിപ്പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ തകര്‍ന്നുപോകുമായിരുന്നു; ശ്രീജിത്ത് രവി

ഭാര്യയും കുടുംബവും തള്ളിപ്പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ തകര്‍ന്നുപോകുമായിരുന്നു; ശ്രീജിത്ത് രവി

Posted By: Rohini
Subscribe to Filmibeat Malayalam

പാലക്കാട് വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ എന്ന പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ശ്രീജിത്ത് രവി ആദ്യമായി വിഷയത്തോട് പ്രതികരിയ്ക്കുന്നു.

ശ്രീജിത്ത് രവിയെ കുറിച്ച് ഉറ്റസുഹൃത്തിന് പറയാനുള്ളത്; ശ്രീജു അങ്ങനെ ചെയ്യുമോ...?

അന്ന് തനിക്ക് പിന്തുണ നല്‍കിയത് ഭാര്യയും കുടുംബവുമാണെന്ന് ശ്രീജിത്ത് പറയുന്നു. അവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ തകര്‍ന്ന് പോകുമായിരുന്നു. ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

കടപ്പാട് ഭാര്യയോട്

ഏറ്റവും കൂടുതല്‍ കടപ്പാട് ഭാര്യയോടാണെന്ന് ശ്രീജിത്ത് പറയുന്നു. അവള്‍ക്ക് എന്നെ ഉപേക്ഷിച്ച് പോകാമായിരുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നു. ഈ ജീവിതം വേണ്ട എന്നവള്‍ തീരുമാനിച്ചെങ്കില്‍ എല്ലാം മാറിമറിഞ്ഞേനെ.

സമയദോഷമായിരുന്നോ

സംഭവിച്ചത് സമയദോഷമായിരുന്നോ നല്ലതിനായിരുന്നോ എന്നൊന്നും പറയാനില്ല. ഇത്തരം കാര്യങ്ങള്‍ തത്വചിന്താപരമായി പറയാന്‍ കഴിയും. അതിനുള്ള ശക്തി ദൈവം തരട്ടെ എന്നാണ് പ്രാര്‍ത്ഥന

ദൈവ വിശ്വാസിയാണോ

ഒരു അതീന്ദ്ര ശക്തിയില്‍ വിശ്വസിയ്ക്കുന്നുണ്ട്. ഈശ്വര വിശ്വാസം കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പതുക്കെ വിശ്വാസിയായി മാറി എന്ന് ശ്രീജിത്ത് പറയുന്നു

ആ വിവാദം

പാലക്കാട് വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ എന്ന പരാതിയെ തുടര്‍ന്നാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പരാതി വ്യാജമാണെന്നും താനങ്ങനെ ചെയ്തിട്ടില്ല എന്നും ശ്രീജിത്ത് പറഞ്ഞു. വിനീത് ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ള സിനിമാ സഹപ്രവര്‍ത്തകര്‍ നടന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

English summary
My wife supported me like anything on that crucial situation says Sreejith Ravi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X