»   » മൈഥിലി ഐറ്റം ഡാന്‍സ് 5 ലക്ഷത്തിലേക്ക്

മൈഥിലി ഐറ്റം ഡാന്‍സ് 5 ലക്ഷത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

കൊലവെറിയ്ക്കും ലാലിന്റെ ആറ്റുമണല്‍ പായയില്‍... തുടങ്ങിയ ഗാനങ്ങള്‍ക്ക് ശേഷം യൂട്യൂബില്‍ പുതിയൊരു തരംഗം തീര്‍ക്കുകയാണ് മൈഥിലിയുടെ ഐറ്റം നമ്പര്‍.

രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെ അരങ്ങേറിയ മൈഥിലിയുടെ മാറ്റിനിയിലെ ഐറ്റം ഡാന്‍സാണ് സൂപ്പര്‍ഹിറ്റായി മാറിയിരിക്കുന്നത്. യൂട്യൂബില്‍ അപ് ലോഡ് ചെയ്ത് ഒരു മാസമാകുമ്പോഴേക്കും 4.93 ലക്ഷം തവണയാണ് ഗാനം പ്ലേ ചെയ്യപ്പെട്ടത്. ഒരു മോളിവുഡ് ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇതൊരു റെക്കാര്‍ഡാണ്.

ഇതാദ്യമായാണ് മലയാളത്തില്‍ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ തന്നെ ഒരു മുന്‍നിര നടി ഐറ്റം നൃത്തത്തിന് തയാറാവുന്നത്. ജ്യോതിമര്‍മയി, പത്മപ്രിയ തുടങ്ങിയവരെല്ലാം ഐറ്റം ഡാന്‍സിന് തയാറായിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം ഗസ്റ്റ് റോളിലെത്തിയാണ് ഈ സാഹസത്തിന് തയാറായത്.

മലയാളത്തിലെ എക്കാലത്തെയും ഗ്ലാമര്‍താരമായ സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിയ്ക്കുന്ന നൃത്തച്ചുവടുകളുമായാണ് മൈഥിലി പുതിയ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്്. സില്‍ക്കിന്റെ ആരാധികയാണ് താനെന്നും തുറന്നുപറയാനും നടി മടിയ്ക്കുനില്ല. ചെറുപ്പത്തില്‍ കുറച്ചുകാലം ക്ലാസിക് നൃത്തം പഠിച്ചിട്ടുള്ള മൈഥിലി പക്ഷേ മാറ്റിനിയിലെ ഐറ്റം ഗാനത്തില്‍ തീര്‍ത്തും പുതിയൊരു നമ്പറാണ് പയറ്റുന്നത്. യൂട്യൂബില്‍ 81 കോടിയോളം പേര്‍ കണ്ട് റെക്കാര്‍ഡിട്ട ഗാങ്ണം സ്റ്റെപ്പുകള്‍ മൈഥിലിയുടെ ഐറ്റം നൃത്തത്തിലും കാണാം.

എന്തായാലും മൈഥിലിയുടെ ഐറ്റം ഡാന്‍സിന്റെ തിളക്കത്തില്‍ അനീ്ഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനി അധികം വൈകാതെ തിയറ്ററുകളിലെത്തുകയാണ്. മഖ്ബൂല്‍ സല്‍മാനും സണ്ണി വെയ്‌നുമാണ് ചിത്രത്തിലെ മറ്റുപ്രമുഖ താരങ്ങള്‍.

English summary
'Matinee' which has been already seen by more than four lakh viewers within it's limited days on net.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam