»   » മഴനീര്‍ത്തുള്ളികളായി മീരയും മൈഥിലിയും

മഴനീര്‍ത്തുള്ളികളായി മീരയും മൈഥിലിയും

Posted By:
Subscribe to Filmibeat Malayalam

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായി മീരജാസ്മിന്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അനൂപ് മേനോന്‍ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. തന്റെ നായികയായി മീരയെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അനൂപ് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍, മഴനീര്‍ത്തുള്ളികളില്‍ അനൂപ് തന്നെയാണോ നായകന്‍ എന്നത് വ്യക്തമല്ല, പക്ഷേ മീരാ ജാസ്മിന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ നിന്ന് മീര പുറത്തായി എന്ന നേരത്തെ വന്ന റിപ്പോര്‍ട്ട് വികെ പ്രകാശ് തള്ളി. തന്റെ പുതിയ ചിത്രത്തില്‍ മീരാ ജാസ്മിന്‍ അഭിനയിക്കുന്നുണ്ട്. മീരയുടെ സഹോദരിയായി യുവനടി മൈഥിലിയും ചിത്രത്തിലെത്തുന്നുണ്ടെന്ന് സംവിധായകന്‍ അറിയിച്ചു.

Meera Jasmine

കോഴിക്കോട് ജില്ലാ കലക്ടര്‍ വികെ മോഹന്‍ കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് മഴനീര്‍ത്തുള്ളികള്‍ ഒരുക്കുന്നത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ നായര്‍, നരേയന്‍, അജ്മല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് നടക്കുകയാണെന്നും മണ്‍സൂണ്‍ കഴിയുമ്പോഴേക്കും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വികെ പ്രകാശ് പറഞ്ഞു.

എസ്ആര്‍ടി ഫിലീംസിന്റെ ബാനറില്‍ എല്‍ സുന്ദര്‍രാജനാണ് മഴനീര്‍ത്തുള്ളികള്‍ നിര്‍മ്മിക്കുന്നത്. കെ മോഹന്‍കുമാറിന്റേതാണ് തിരക്കഥ.

English summary
Mythili and Meera Jasmine play the sisters role in VK Prakash's Mazhaneerthullikal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam