»   » വെടിവഴിപാടും മൈഥിലിയുടെ വിദേശ ഭാഷയും

വെടിവഴിപാടും മൈഥിലിയുടെ വിദേശ ഭാഷയും

Posted By:
Subscribe to Filmibeat Malayalam
Mythili
നര്‍ത്തകിയായും അഭിനേത്രിയായും ഇതിനകം തന്നെ മൈഥിലി നല്ല പേരെടുത്തു കഴിഞ്ഞു. ഇനിയെത്തുന്നത് മലയാളികളെ കുറച്ച് വിദേശ ഭാഷ പഠിപ്പിക്കാനാണ്. വ്യത്യസ്തമായ പേരുകൊണ്ട് തന്നെ ഇതിനകം ശ്രദ്ധനേടിയ വെടിപഴിപാട് എന്ന ചിത്രത്തിലാണ് മൈഥിലി വിദേശ ഭാഷപഠിപ്പിക്കുന്ന അധ്യാപികയായെത്തുന്നത്.

ശംഭു പുരുഷോത്തമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാഹിത്യത്തിലും വളരെ താത്പര്യമുള്ള ഒരു കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസം ചില കുടുംബങ്ങളില്‍ നടക്കുന്ന സംഭവങ്ങളുടെ രസകരമായ ആവിഷ്‌കാരമാണ് ചിത്രം

മൈഥിലൊക്കൊപ്പം തന്നെ തുല്യ പ്രാധാന്യത്തില്‍ ഡയമഡ് നെക്ലൈസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ അനുശ്രീയും എത്തുന്നു. ഒരു ജേര്‍ണലിസ്റ്റിന്റെ വേഷമാണ് അനുശ്രീക്ക്. ഇന്ദ്രജിത്തും മുരളി ഗോപിയുമാണ് ചിത്രത്തിലെ പുരുഷ കഥാപാത്രങ്ങള്‍. ഇവരെ കൂടാതെ സൈജു കുറുപ്പ്, ശ്രീജിത്ത് രവി, ദിനേശ് പണിക്കര്‍, അനുമോള്‍ എന്നിവരും വേഷമിടുന്നു.

അടുത്തിടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം നിര്‍മിക്കുന്നത്. കര്‍മയുഗ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തും.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മഴനീര്‍ തുള്ളികള്‍, സുബിന്‍ സുരേന്ദ്രന്റെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടങ്ങിയവയാണ് മൈഥിലിയുടെ മറ്റ് ചിത്രങ്ങള്‍. ദിലീപിനൊപ്പമഭിനയിച്ച നാടോടിമന്നന്‍ പോയവാരമാണ് തിയേറ്ററിലെത്തിയത്.

English summary
In Shambu Purushothaman's upcoming film, Vedivazhipadu, the actress Mythili will be seen donning the role of an educated, sophisticated person, who works as a foreign language teacher.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam