»   » ദിലീപുമായുള്ള ബന്ധം, നടിയെ ആക്രമിച്ച കേസ്, നഗ്ന ചിത്രം; വിവാദങ്ങള്‍ക്ക് വിട, മൈഥിലി തിരിച്ചെത്തുന്നു

ദിലീപുമായുള്ള ബന്ധം, നടിയെ ആക്രമിച്ച കേസ്, നഗ്ന ചിത്രം; വിവാദങ്ങള്‍ക്ക് വിട, മൈഥിലി തിരിച്ചെത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ആരും കൊതിയ്ക്കുന്ന ഒരു തുടക്കമാണ് മൈഥിലിയ്ക്ക് മലയാള സിനിമയില്‍ ലഭിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുക എന്നാല്‍ ചെറിയ കാര്യമല്ല. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലെ മൈഥിലിയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു.

ദിലീപുമായി ബന്ധമുള്ള യുവനടി മൈഥിലിയോ.. മൈഥിലിയെ പൊലീസ് ചോദ്യം ചെയ്തു??

എന്നാല്‍ പിന്നീടിങ്ങോട്ട് ആ വിജയം തുടര്‍ന്ന് കൊണ്ടു വരാന്‍ മൈഥിലിയ്ക്ക് സാധിച്ചില്ല. വിജയങ്ങള്‍ക്ക് പകരം വിവാദങ്ങളാണ് മൈഥിലിയെ പിന്തുടര്‍ന്ന് വന്നത്. ഇപ്പോഴിതാ വിവാദങ്ങളെല്ലാം മാറ്റിവച്ച് പ്രിയാനന്ദന്‍ ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരികയാണ് മൈഥിലി.

പ്രിയാനന്ദന്‍ ചിത്രം

ആര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ പ്രിയാനന്ദന്‍ സംവിധാനം ചെയ്യുന്ന പാതിരാക്കാലം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി തിരിച്ചെത്തുന്നത്. മൈഥിലിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരിയ്ക്കും ഇതെന്ന് സംവിധായകന്‍ പറയുന്നു.

എനിക്ക് ഉറപ്പ് പറയാം

ഫേസ്ബുക്കിലൂടെയാണ് പ്രിയാനന്ദന്‍ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്. പാതിരകാലത്തില്‍ ജഹനാര എന്ന കഥാപാത്രമായി അഭിനയിക്കുന്നത് മൈഥിലിയാണ്. അവരുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷമായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയു എന്ന് സംവിധായകന്‍ പറഞ്ഞു

സ്ത്രീപക്ഷ ചിത്രം

മലയാള സിനിമയില്‍ സ്ത്രിയെ പ്രധാന കഥാപാത്രമാക്കിയുള്ള സിനിമകള്‍ കുറവാണ്. പാതിരകാലം മൈഥിലിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള സ്ത്രീ പക്ഷ സിനിമയാണെന്നും പ്രിയാനന്ദന്‍ പറഞ്ഞു. മൈഥിലി ചിത്രാജ്ഞലിസ്റ്റുഡിയോയില്‍ ഡബ്ബ് ചെയ്യാന്‍ വന്ന ഫോട്ടോയ്‌ക്കൊപ്പമാണ് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു പ്രിയാനന്ദന്‍ ചിത്രം

നിയുക്തകാരന്‍, പുലിജന്മം, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഒരു യാത്രയില്‍ എന്നീ ചിത്രങ്ങള്‍ ചെയ്തതിലൂടെ ശ്രദ്ധേയനാണ് പ്രിയാനന്ദന്‍. 2015 ല്‍ പുറത്തിറങ്ങിയ ഞാന്‍ നിന്നോടു കൂടെയുണ്ട് എന്ന ചിത്രമാണ് ഏറ്റവുമൊടിവില്‍ ചെയ്തത്.

ഇടവേളയ്ക്ക് ശേഷം മൈഥിലി

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മൈഥിലി വീണ്ടും സജീവമാകുന്നത്. ഗോഡ് സേ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ മൈഥിലിയെ പ്രേക്ഷകര്‍ കണ്ടത്. ക്രോസ് റോഡാണ് മൈഥിലി നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന മറ്റൊരു ചിത്രം.

വിവാദങ്ങള്‍ പിന്നാലെ

നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൈഥിലിയുടെ പേരും വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. അറസ്റ്റിലായ നടന്‍ ദിലീപുമായി മൈഥിലിയ്ക്ക് ബന്ധമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മൈഥിലിയെ ചോദ്യം ചെയ്തു എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മൈഥിലി വാര്‍ത്ത നിഷേധിച്ചു.

ഫോട്ടോ വൈറലായി

ആ വിവാദം ഒന്ന് കെട്ടടങ്ങുമ്പോഴാണ് മുന്‍ കാമുകനൊപ്പമുള്ള മൈഥിലിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവത്തിനെതിരെ നടി പരാതി നല്‍കുകയും സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത

English summary
Mythili is coming back with Priyanandanan movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam