»   » മാറ്റിനിയിലെ മൈഥിലി കൊതിപ്പിയ്ക്കുന്നു

മാറ്റിനിയിലെ മൈഥിലി കൊതിപ്പിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

അയലത്തെ വീട്ടിലെ കല്യാണചെക്കനെ കൊതിയോടെ ഞാനെന്നും നോക്കിയില്ലേ... ഈ ഐറ്റം സോങിനൊപ്പം മൈഥിലി ആടിത്തകര്‍ക്കുമ്പോള്‍ കൊതിയോടെ നോക്കുകയാണ് പ്രേക്ഷകര്‍ . പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന ആദ്യമായി സംവിധാനം ചെയ്ത മാറ്റിനിയിലാണ് മൈഥിലിയുടെ തകര്‍പ്പന്‍ ഐറ്റം നമ്പര്‍.

മാറ്റിനിയുടെ ഹൈലൈറ്റുകളിലൊന്നായി തന്നെ ഈ ഐറ്റം സോങ് മാറിക്കഴിഞ്ഞു. മൈഥിലിയുടെ ഗ്ളാമര്‍ ചിത്രങ്ങളുമായി ഐറ്റം നമ്പറിന്റെ സ്റ്റില്ലുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.

ഒരാഴ്ച മുമ്പ് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത ഐറ്റം സോങിന്റെ ഓഫീഷ്യല്‍ ട്രെയിലര്‍ മാത്രം നാലരലക്ഷത്തിലധികമാളുകള്‍ കണ്ടുകഴിഞ്ഞു. അനൗദ്യോഗിക അപ് ലോഡുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണം അഞ്ച് ലക്ഷം കടക്കും. പത്മപ്രിയയുടെയും രമ്യ നമ്പീശന്റെയും പാത പിന്തുടര്‍ന്ന് മെഥിലിയുടെ ഐറ്റം നമ്പറും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് ഇത് സൂചിപ്പിയ്ക്കുന്നത്.

ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനായ ആനന്ദ് രാജാണ് ഈ ചടുലമായ ഗാനരംഗത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നത്. രശ്മി സതീഷ് ആലപിച്ചിരിയ്ക്കുന്ന ഗാനത്തിന് കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത് ശ്രീധര്‍ മാസ്റ്ററാണ്.

മമ്മൂട്ടിയുടെ മരുമകന്‍ മഖ്ബൂല്‍ സല്‍മാന്‍ നായകനാവുന്ന മാറ്റിനിയില്‍ മൈഥിലി തന്നെയാണ് നായിക. മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ഗ്രാമത്തിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബാംഗമായ നജീബ് സിനിമാസ്വപ്‌നങ്ങളുമായി ചെന്നൈ നഗരത്തിലെത്തുന്നു. നാട്ടില്‍ തെക്കുവടക്കുനടന്ന് സമയം കൊല്ലുന്ന അവന്റെ ജീവിതത്തില്‍ ഇപ്പോള്‍ സൈനബ ഒരു പ്രതീക്ഷയാണ്. ചെന്നൈയില്‍
തൊഴില്‍ തേടി അലയുന്നതിനിടെ പാലക്കാട്ടുകാരിയായ സാവിത്രി എന്ന നര്‍ത്തകിയെ പരിചയപ്പെടുന്നതോടെ നജീബിന്റെ ജീവിതം മാറിമറിയുകയാണ്.

നൃത്തത്തിനോടുള്ള അഭിനിവേശവും അതുവഴി ഒരു തൊഴിലും തന്നെയാണ് ദരിദ്രകുടുംബാംഗമായ സാവിത്രിയേയും ചെന്നൈയില്‍ അലയാന്‍ പ്രേരിപ്പിച്ചത്. രണ്ടു സാഹചര്യങ്ങളിലൂടെ വന്ന ഇരുവരും ചിലയാഥാര്‍ത്ഥ്യങ്ങളെ സമാനമായി നേരിടേണ്ടിവരുന്ന മുഹൂര്‍ത്തങ്ങളാണ് മാറ്റിനിയുടെ പ്രമേയം.
<center><iframe width="600" height="338" src="http://www.youtube.com/embed/2XgsBX-VZgY" frameborder="0" allowfullscreen></iframe></center>

English summary
Actor Mythili's item song Ayalathe veettile… from the forthcoming film Matinee, directed by debutant Aneesh Upasana, has been getting big attention.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X