For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിലീസ് ചെയ്തിട്ട് ദിവസങ്ങൾ മാത്രം!! നാം സിനിമ പിൻവലിക്കുന്നു!! കാരണം വ്യക്തമാക്കി സംവിധായകൻ

  |

  നല്ല ചിത്രങ്ങൾ പലതു തിയേറ്ററുകൾ കാണാതെ പുറത്ത് പോകുകയാണ്. 2016 ൽ ഗപ്പിയ്ക്ക് സംഭവിച്ചത് രണ്ടു വർഷത്തിനു ശേഷം വീണ്ടും ആവർത്തിക്കുകയാണ്. അന്ന് ഗപ്പിയെങ്കിൽ ഇന്ന് നാം. യുവതാരങ്ങളെ അണിനിരത്തി ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു നാം. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ നാം കൃത്യം ഒരാഴ്ച മാത്രം പിന്നിടുമ്പോൾ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കാൻ നിർബന്ധിതരാവുകയാണ്.

  ക്യാമറയ്ക്ക് മുന്നിൽ തളർന്നു വീണു!കയ്യിൽ പിടിക്കാന്‍ അപേക്ഷിച്ചു, സവിത്രിയെക്കുറിച്ച് ഛായാഗ്രഹകന്‍

  എന്താണ് ഇതിന്റെ കാരണമെന്ന് സംവിധായകൻ തന്നെ ഇവിടെ തുറന്നു പറയുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.നാം എന്ന ഞങ്ങളുടെ സിനിമ കാണുകയും ഇഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നുവെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

   തിയേറ്ററുകളിൽ സിനിമയില്ല

  തിയേറ്ററുകളിൽ സിനിമയില്ല

  സിനിമ കാണാത്ത ചില വിദ്യാർത്ഥി സുഹൃത്തുക്കൾ പരീക്ഷയും കോളേജ് അവധിയും കാരണമായി എന്ന് പറഞ്ഞ് വിഴിച്ചിരുന്നു. എന്നാൽ പലർക്കും ജോലി കഴിഞ്ഞോ ഫാമിലിയെ കൂട്ടി പോകാനോ പറ്റുന്ന സമയത്ത് ചുരുക്കം ചില സ്ഥലത്തൊഴികെ ഈ സിനിമക്ക് പ്രദർശന സമയം ലഭിച്ചില്ല എന്നുള്ളതാണ്. (ചില സ്ഥലങ്ങളിൽ തീയേറ്റർ പോലും). സ്വാഭാവികമായും അപ്പോൾ എല്ലാവർക്കും തോന്നാവുന്ന സംശയം എന്നിട്ടെന്തിന് അന്ന് റിലീസ് വച്ചു എന്നുള്ളതാണ്. പക്ഷെ നാം റിലീസ് തീരുമാനിച്ചപ്പോൾ (രണ്ടുമാസം മുൻപ് ) അന്നൊരു ഫിലിമും ഈ ഡേറ്റിൽ ഇല്ലായിരുന്നുവെന്നു സംവിധായകന്ഡ ഫേസ്ബുക്കിൽ കുറിച്ചു.

   ചിത്രം പിൻവലിക്കുന്നു

  ചിത്രം പിൻവലിക്കുന്നു

  പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന സമയത്തു സിനിമകാണാൻ പറ്റുന്നില്ല എന്ന വിഷമം കണക്കിലെടുത്ത് ഈ സിനിമയെ ഇഷ്ടപ്പെടുന്ന പലരുമായും കൂടി ആലോചിച്ചശേഷം, കൂടുതൽ നല്ലത് എന്നുതോന്നുന്ന ഒരു തീരുമാനം ഞങ്ങൾ കൈക്കൊള്ളുകയാണെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്. നാം എന്ന ഞങ്ങളുടെ ചെറിയ സിനിമയാണ്. ഇന്ന് നിങ്ങളിൽ നിന്നും പിൻ‌വലിക്കുന്നു. വലിയ തിരക്കൊഴിഞ്ഞുള്ള മറ്റൊരു വേളയിൽ ഈ സിനിമയ്ക്ക് കൂടുതൽ ഷോ ടൈം അനുവദിച്ചു സഹായിക്കാം എന്ന് വളരെയധികം തീയേറ്റർ അധികൃതർ ഉറപ്പു തന്നിട്ടുമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

  വീണ്ടും തിരിച്ചു വരും

  വീണ്ടും തിരിച്ചു വരും

  നന്മയുള്ള സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ള നിങ്ങളിലേക്ക് നാമാവാൻ ഞങ്ങൾ വീണ്ടും എത്തിച്ചേരും.. ഇതുവരെ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച എല്ലാ സഹൃദയർക്കും ഒരിക്കൽക്കൂടി നന്ദിയും. എല്ലാ നന്മകളും നേർന്നുകൊണ്ട് -ടീം നാം. എന്ന് പറഞ്ഞുപ കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാൽ നാമിന് സോഷ്യൽ മീഡിയ വഴി മിച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സംവിധായകന്റെ പേസ്ബുക്ക് പോസ്റ്റിനു ചുവടെ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

   ക്യാമ്പസ് ചിത്രം

  ക്യാമ്പസ് ചിത്രം

  കണ്ടു മടുത്ത ക്യാമ്പസ് പ്രമേയത്തിൽ നിന്ന് വ്യത്യസ്തമാണ് നാം. സമൂഹത്തിന്റെ പല ദിക്കിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികളുടെ കഥ പറയുന്ന ചിത്രമാണ് നാം. ഇവർക്കിടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളും പിന്നീട് അവർക്കിടയിൽ രൂപപ്പെടുന്ന സൗഹൃദവുമാണ് ചിത്രത്തിന്റെ പ്രമേയം. സൗഹൃദവും ആഘോഷക്കാഴ്ചകളും മാത്രമാക്കാതെ ആനുകാലിക പ്രസക്തമായ ഒരു സാമൂഹിക വിപത്തിനെതിരെ നല്ലൊരു സന്ദേശവും ബോധവത്കരണവും നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത് .നാം ഒരു ഘട്ടത്തിൽ പോലും പ്രേക്ഷകരെ മടിപ്പിക്കാതെയാണ് മുന്നോട്ട് പോകുന്നത്.

  താരങ്ങൾ ജീവിക്കുന്നു

  താരങ്ങൾ ജീവിക്കുന്നു

  എല്ലാവരും എന്നും ഓർമിച്ചിരിക്കുന്ന ഒരു കാലം കോളേജ് കാലഘട്ടമായിരിക്കും. വർഷങ്ങൾ പിന്നിടാലും ആ കാലഘട്ടത്തിന്റെ മാധൂര്യം കൂടിക്കൂടി വരുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ചിത്രത്തിൽ താരങ്ങളെല്ലാം അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. അതിനാൽ തന്നെ താരങ്ങൾ തമ്മിലുളള കെമിസ്ട്രി ചിത്രത്തിൽ വർക്ക് ഔട്ട് ആയിട്ടുണ്ട്.കൂടാതെ മിക്ക താരങ്ങൾക്കും ഒരേ സ്‌ക്രീൻ സ്‌പേസ് നൽകിയതും ശ്രദ്ധേയമാണ്. തമ്പി ആന്റണിയും രഞ്ജി പണിക്കരും ക്യാംപസിലെ വാർഡന്മാരായ അച്ചന്മാരുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്.

  English summary
  naam dirctor Joshy Thomas Pallickal facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X