»   »  മദ്രാസ് കഫേയ്ക്ക് തമിഴ്നാട്ടില്‍ നിരോധനം?

മദ്രാസ് കഫേയ്ക്ക് തമിഴ്നാട്ടില്‍ നിരോധനം?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ജോണ്‍ എബ്രഹാമിന്റെ സിനിമയായ മദ്രാസ് കഫേ തമിഴ്‌നാട്ടില്‍ നിരോധിയ്ക്കണമെന്ന് തമിഴ് സംഘടന ' നാം തമിഴ് ' വ്യക്തമാക്കി. ചിത്രത്തില്‍ എല്‍ടിടിഇ യെ മോശമായി ചിത്രീകരിയ്ക്കുന്നു എന്ന് ആരോപിച്ചാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നത്. എല്‍ടിടിഇ പ്രവര്‍ത്തകരെല്ലാം തീവ്രവാദികളാണെന്ന നിലപാടാണ് സിനിമയ്ക്കുള്ളതെന്നും ആരോപണം. ചിത്രം ഇത് വരെ റിലീസ് ആയിട്ടില്ല.

Madras Cafe, Poster

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ഇതിലാണ് എല്‍ടിടിഇ യെ മോശമായി ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിയ്ക്കുന്നത്.തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അല്ലാത്ത പക്ഷം ചിത്രം നാം തമിഴ് പ്രവര്‍ത്തകരെ കാണിയ്ക്കുകയും എല്‍ ടിടിയെ മോശവത്ക്കരിക്കുന്ന ഒന്നും ചിത്രത്തില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് സംഘടനയുടെ നേതാവും സംവിധായകനുമായ സീമന്‍ പറഞ്ഞു.

ശ്രീലങ്കയിലെ തമിഴരോടുള്ള ജനങ്ങളുടെ അനുകന്പ ഇത്തരം സിനിമകളിലൂടെ തകര്‍ക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഷൂജിത്ത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത മദ്രാസ് കഫേ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. തീവ്രവാദവും ആഭ്യന്തര യുദ്ധങ്ങളും പശ്ചാത്തലമാക്കിയ സിനിമ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ചിത്രീകരിച്ചത്. മദ്രസ് കഫേയില്‍ ജോണ്‍ എബ്രഹാമിനെക്കൂടാതെ ആയുഷ്മാന്‍ ഖുരാന, നര്‍ഗിസ് ഫക്രി, റാഷി ഖന്ന, ലീന മരിയ എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2009 നാം തമിഴര്‍ എന്ന സംഘടന നിലവില്‍ വന്നത്.

English summary
'Naam Thamizhar' (We Tamils), a Tamil activist group, has sought a ban on John Abraham-starrer 'Madras Cafe' for reportedly portraying LTTE members as terrorists.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam