»   » പൃഥ്വിരാജിന്റെ ജയിംസ് ആന്റ് ആലീസ് കണ്ടില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഇതൊക്കെയാകാം

പൃഥ്വിരാജിന്റെ ജയിംസ് ആന്റ് ആലീസ് കണ്ടില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഇതൊക്കെയാകാം

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജും വേദികെയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയിംസ് ആന്റ് ആലീസിനെ പുകഴ്ത്തി സംവിധായകന്‍ നാദിര്‍ഷ. നാദിര്‍ഷ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം ഗംഭീരമാണെന്നും കണ്ടില്ലെങ്കില്‍ ഒരു പ്രേക്ഷകന് നഷ്ടമാകുന്ന ചില കാര്യങ്ങളെ കുറിച്ചും പറഞ്ഞത്.

സുജിത്ത് വാസുദേവ് ഛായാഗ്രാഹണവും സംവിധാനവും നിര്‍വ്വഹിച്ച ജെയിംസ് ആന്റ് ആലീസ് കണ്ടു. ഒരു സുഹൃത്ത് സംവിധാനം ചെയ്ത സിനിമയെ സഹായിക്കാനുള്ള പരസ്യ വാചകമായി പറയുകയല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവ്, പിതാവ് എന്നീ രണ്ട് റോളുകള്‍ കൈകാര്യം ചെയ്യുന്ന ഒരു സിനിമാ പ്രേക്ഷകന്റെ കുറിപ്പാണിതെന്നും നാദിര്‍ഷ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

പൃഥ്വിരാജിന്റെ ജയിംസ് ആന്റ് ആലീസ് കണ്ടില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഇതൊക്കെയാകാം

സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും വേദികയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്.

പൃഥ്വിരാജിന്റെ ജയിംസ് ആന്റ് ആലീസ് കണ്ടില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഇതൊക്കെയാകാം

ജെയിംസിന്റെയും ആലീസിന്റെയും വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം.

പൃഥ്വിരാജിന്റെ ജയിംസ് ആന്റ് ആലീസ് കണ്ടില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഇതൊക്കെയാകാം

ഡാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജി കുമാറും കൃഷ്ണന്‍ സേതു കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജിന്റെ ജയിംസ് ആന്റ് ആലീസ് കണ്ടില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഇതൊക്കെയാകാം

സുജിത്ത് വാസുദേവ് ഛായാഗ്രാഹണവും സംവിധാനവും നിര്‍വ്വഹിച്ച് ജെയിസ് ആന്റ് ആലീസ് കണ്ടു. ഈ സിനിമ കണ്ടില്ലെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് പറയില്ല. പക്ഷേ സിനിമ കണ്ടാല്‍ ജീവിതത്തില്‍ നമുക്ക് നഷ്ടമായേക്കാവുന്ന പല നല്ല മുഹൂര്‍ത്തങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു തിരിച്ചറിവ് ഈ സിനിമ തീര്‍ച്ചായായും നമുക്ക് നല്‍കുന്നുണ്ട്.

പൃഥ്വിരാജിന്റെ ജയിംസ് ആന്റ് ആലീസ് കണ്ടില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഇതൊക്കെയാകാം

മനപ്പൂര്‍വ്വമല്ലാതെ ജീവിത്തില്‍ നാം മറച്ചു വയ്ക്കുന്ന ചില കൊച്ചു കാര്യങ്ങള്‍ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനശാസ്ത്രപരമായി പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ മേന്മയും നന്മയും.

പൃഥ്വിരാജിന്റെ ജയിംസ് ആന്റ് ആലീസ് കണ്ടില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഇതൊക്കെയാകാം

നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണൂ...

English summary
Nadhirshah facebook post about Malayalam film James and Alice.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam